ദിലീപിന്റെ അഭിപ്രായത്തെ എതിര്‍ത്തതോടെ എന്റെ അവസരങ്ങള്‍ ഇല്ലാതായി; ആഞ്ഞടിച്ച് നടൻ അനൂപ് ചന്ദ്രൻ

കൊച്ചി, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (10:07 IST)

Widgets Magazine
dileep arrest,  nadirsha ,  anoop chandran , 	jail,	bhavana,	kb ganesh kumar,	pc george,	mukesh, innocent,	anwar sadath,	ദിലീപ്,	ജയില്‍,	അറസ്റ്റ്,	ഭാവന,	കെബി ഗണേഷ് കുമാര്‍,	പിസി ജോര്‍ജ്ജ്,	മുകേഷ്,	ഇന്നസെന്റ് ,   നാദിര്‍ഷാ ,  അനൂപ് ചന്ദ്രൻ
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രന്‍ മൊഴി നല്‍കി. തന്റെ അവസരങ്ങൾ ഇല്ലാതാക്കി തന്നെ ഒതുക്കിയത് ദിലീപാണെന്ന് അറിയിച്ചു. മിമിക്രിക്കെതിരെ തന്റെ അഭിപ്രായം പറഞ്ഞതുകൊണ്ടാണ് അയാള്‍ തനിക്കെതിരെ തിരിയാൻ കാരണമെന്നും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മുൻപാകെ അനൂപ് ചന്ദ്രൻ മൊഴി നൽകി.    
 
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന, സംവിധായകനും ദിലീപിന്റെ ഉറ്റസുഹൃത്തുമായ നാദിര്‍ഷാ ആശുപത്രി വിട്ടു. പൊലീസ് ഇടപെട്ടാണ് നാദിര്‍ഷായെ സ്വകാര്യആശുപത്രിയിൽനിന്നു രാത്രി വൈകി ഡിസ്ചാർജ് ചെയ്യിച്ചതെന്നാണ് സൂചന. അതേസമയം, നാദിർഷായെ കസ്റ്റഡിയിൽ എടുത്തതായുള്ള സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. 
 
നാദിര്‍ഷാ നല്‍കിയ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം പതിമൂന്നിലേക്ക് ഹൈക്കോടതി മാറ്റിയിരുന്നു. കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യവും കോടതി തളളിയിരുന്നു. അതേസമയം മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ചോദ്യം ചെയ്യാന്‍ പൊലീസ് വീണ്ടും വിളിപ്പിച്ചതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശ്രീനിവാസന്റെ കലാജീവിതത്തെ കരിഓയില്‍ ഒഴിച്ച് വികൃതമാക്കരുത്: മുകേഷ്

ശ്രീനിവാസന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചതിനെതിരെ വിമര്‍ശനവുമായി നടനും ഇടതുപക്ഷ ...

news

ഗൗരി ലങ്കേഷ് വധം: ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ; പിടിയിലായത് സിസിടിവി ദൃശ്യങ്ങളില്‍ സംശയകരമായി കണ്ട ആ​ന്ധ്ര സ്വ​ദേ​ശി

മാ​ധ്യ​മപ്ര​വ​ർ​ത്ത​ക ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. സിസിടിവി ...

news

കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാസേന ...

news

നാദിര്‍ഷായെ ആശുപത്രിയിൽനിന്ന് പൊലീസ് ഡിസ്ചാർജ് ചെയ്യിച്ചതാണെന്ന് സൂചന - വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരും

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന, ...

Widgets Magazine