ദിലീപിനെ കൈവിട്ടവരെല്ലാം വീണ്ടും ചേര്‍ത്തുപിടിക്കുന്നു; കൂടുതല്‍ കരുത്തനായി ജനപ്രിയന്‍ പുറത്തിറങ്ങും !

കൊച്ചി, ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (16:23 IST)

Widgets Magazine

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് വീണ്ടും കരുത്തനാകുന്നതായി റിപ്പോര്‍ട്ട്. സിനിമാ മേഖലയില്‍ നിന്നായി അടുത്തിടെ താരത്തിന് ലഭിക്കുന്ന അപ്രതീക്ഷിത പിന്തുണയും ഇതു തന്നെയാണ് തെളിയിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ താരസംഘടനയായ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ നീക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്മയുടെ മനസ്സിന് ചാഞ്ചാട്ടമുണ്ടാകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
കോടതി ദിലീപ് കുറ്റക്കാരനാണെന്ന് വിധിക്കുന്നതുവരെ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് അമ്മയുടെ ശ്രമമെന്നാണ് സൂചനകള്‍. മാത്രമല്ല നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ദിലീപിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് വിവരം. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനൊടുവിലായിരുന്നു ദിലീപിനെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. പക്ഷെ ചെറിയൊരു വിഭാഗം തിടുക്കപ്പെട്ട് എടുത്ത തീരുമാനമാണ് അതെന്ന് ഒരു വിഭാഗം ആരോപിക്കുകയും ഇക്കാര്യത്തില്‍ തങ്ങളുടെ അതൃപ്തി അവര്‍ അറിയിക്കുകയും ചെയ്തിരുന്നു.
 
ജയിലില്‍ അമ്മയുടെ വൈസ് പ്രസിഡന്റായ ഗണേഷ് എത്തിയത് താരസംഘടനയയുടെ ഈ പുതിയ നിലപാട് അറിയിക്കാനായിരുന്നുവെന്ന സൂചനയുമുണ്ട്. നടന്‍ സിദ്ദിഖും ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയതില്‍ എതിര്‍പ്പുമായി എത്തിയിരുന്നു. സംഘടനയില്‍ നിന്നു ദിലീപിനെ നീക്കിയെങ്കിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരത്തോട് ഇപ്പോളും സോഫ്റ്റ് കോര്‍ണര്‍ തന്നെയാണുള്ളതെന്നും കേസില്‍ വിധി വരുന്നതു വരെ ദിലീപിനൊപ്പം തന്നെ നില്‍ക്കാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞതായും സൂചനയുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇക്കാലമത്രയും നാം കണ്ട ആൺ തിരക്കഥകളിലെ തിരുത്താണ് ദിലീപിന്റെ അറസ്റ്റ്; ആഞ്ഞടിച്ച് ദീദി ദാമോദരന്‍

ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ജയറാം, എംഎല്‍എയും നടനുമായ ഗണേഷ് ...

news

‘ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍’; എഴുത്തുകാര്‍ക്കെതിരെ ശശികലയുടെ വധഭീഷണി

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നാലെ എഴുത്തുകാരെ ഒന്നടങ്കം ഭീഷണിപ്പെടുത്തി ഹിന്ദു ...

news

താങ്കളെ ഈ രാജ്യത്തിന് ആവശ്യമാണ്... പക്ഷേ അതൊരിക്കലും അത്യാവശ്യമാണെന്ന് കരുതരുത്; എ ആര്‍ റഹ്മാനോട് സന്തോഷ് പണ്ഡിറ്റ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ വിമര്‍ശിച്ച് സംഗീതകാരന്‍ ...

news

കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതോടെ കണ്ണന്താനം ഫാസിസത്തോട് സന്ധി ചെയ്തെന്ന് വിഎസ്; വിഎസിന് പ്രായമായില്ലേ, എന്തും പറയാമെന്ന് കണ്ണന്താനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ പരോക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. ...

Widgets Magazine