ദിലീപിനെ കാണാന്‍ ഗണേഷ് കുമാറും എത്തി

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (12:56 IST)

Widgets Magazine

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നടനും എം എല്‍ എയുമായ ഗണേഷ് കുമാര്‍ ആലുവ സബ് ജയിലിലെത്തി. ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ കണ്ടത്.
 
തിരുവോണനാളായ ഇന്നലെ ഉച്ചയോടെ നടന്‍ ജയറാമും ദിലീപിനെ കാണുന്നതിനായി ആലുവ സബ്‌ജയിലിലേക്ക് എത്തിയിരുന്നു. ഓണക്കോടിയുമായിട്ടായിരുന്നു ജയറാം എത്തിയത്. നടന്‍ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത് എന്നിവര്‍ ഉത്രാട നാളില്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. സമയപരിധി ഉണ്ടായിരുന്നതിനാല്‍ കൂടുതലൊന്നും സംസാരിക്കാന്‍ കഴിയിഞ്ഞില്ലെന്ന് ഷാജോണ്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
 
രണ്ടാം തവണയും ഹൈക്കോടതി ദിലീപിനു ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപിനെ കാണാന്‍ സുഹൃത്തുക്കള്‍ ഓരോരുത്തരായി ആലുവ സബ്ജയിലിലേക്ക് എത്തിത്തുടങ്ങിയത്. ശനിയാഴ്ച കാവ്യാ മാധവനും മീനാക്ഷിയും ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷായ്ക്കൊപ്പമായിരുന്നു കാവ്യയും മീനാക്ഷിയും ആലുവ സബ്ജയിലില്‍ എത്തിയിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് ഗണേഷ് കുമാര്‍ സിനിമ ജയറം Dileep Cinema Jayaram Ganesh Kumar

Widgets Magazine

വാര്‍ത്ത

news

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു; ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കും - ചൈനീസ് പ്രസിഡന്റ്

ഇന്ത്യയുമായുള്ള ബന്ധം പഞ്ചശീല തത്വങ്ങള്‍ പ്രകാരം തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്ന് ...

news

നാളെ ദിലീപ് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗുഢാലോചനയുമായി ബന്ധപ്പെട്ട് ...

Widgets Magazine