ദിലീപിനെ കാണാനെത്തിയ ജയറാമിന്റെ പക്കല്‍ ഒരു സമ്മാനമുണ്ടായിരുന്നു!

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (16:53 IST)

Widgets Magazine

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സഹപ്രവര്‍ത്തകനും നടനുമായ ജയറാം എത്തിയത് വാര്‍ത്തയായിരുന്നു. തിരുവോണദിനമായ ഇന്ന് ഉച്ചയോടെയായിരുന്നു ജയറാം ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയത്. 
 
തിരുവോണ ദിനത്തില്‍ ദിലീപിന് ഒരു സമ്മാനവുമായിട്ടായിരുന്നു ജയറാം എത്തിയത്. കസവു മുണ്ടായിരുന്നു ജയറാം ദിലീ‍പിനായി വാങ്ങിയത്. താന്‍ വാങ്ങിയ ഓണക്കോടി ജയറാം ദിലീപിന് നല്‍കുകയും ചെയ്തു. ഇത്തവണത്തെ ഓണത്തിനു ദിലീപിനു ഓണക്കോടി വാങ്ങിക്കൊടുക്കുന്ന ആദ്യത്തെയാള്‍ ജയറാമാണ്.    
 
ശനിയാഴ്ച കാവ്യാ മാധവനും മീനാക്ഷിയും ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷായ്ക്കൊപ്പമായിരുന്നു കാവ്യയും മീനാക്ഷിയും ആലുവ സബ്ജയിലില്‍ എത്തിയിരുന്നു. കാവ്യയുടെ സന്ദര്‍ശനത്തിനു ശേഷം നടന്‍ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത് എന്നിവര്‍ ഇന്നലെ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. സമയപരിധി ഉണ്ടായിരുന്നതിനാല്‍ കൂടുതലൊന്നും സംസാരിക്കാന്‍ കഴിയിഞ്ഞില്ലെന്ന് ഷാജോണ്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
 
രണ്ടാം തവണയും ഹൈക്കോടതി ദിലീപിനു ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപിനെ കാണാന്‍ സുഹൃത്തുക്കള്‍ ഓരോരുത്തരായി ആലുവ സബ്ജയിലിലേക്ക് എത്തിത്തുടങ്ങിയത്. എന്നാല്‍ ഇതില്‍ ജയറാം മാത്രമാണ് ദിലീപിനൊരു സമ്മാനവുമായി എത്തിയതെന്നതും ശ്രദ്ദേയമാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗുര്‍മീതിന്റെ ആശ്രമത്തില്‍ ആയുധങ്ങളുടെ കൂമ്പാരം; അത്യാധുനിക റൈഫിളുകള്‍ കണ്ട പൊലീസ് ഞെട്ടി - ചിത്രങ്ങള്‍ പുറത്ത്

ബലാത്സംഗ കേസില്‍ 20വര്‍ഷം തടവ് ശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദാ മേധാവി ...

news

തിരുവോണദിനത്തില്‍ ദിലീപിനെ കാണാന്‍ ജയറാമെത്തി!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

news

അമ്മയില്‍ ദിലീപ് തരംഗം? വൈകിപ്പോയെന്ന തിരിച്ചറിവില്‍ താരങ്ങള്‍! - ഈ നീക്കം അവര്‍ക്ക് പണിയാകും?!

നടി ആക്രമിക്കപ്പെട്ടെ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് ...

Widgets Magazine