ദലിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൈരളി ചാനല്‍ ക്യാമറാമാനെതിരെ കേസ്

കൊച്ചി, ബുധന്‍, 2 ഓഗസ്റ്റ് 2017 (10:44 IST)

ദലിത് യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കൈരളി ചാനല്‍ ക്യാമറാമാനെതിരെ കേസ്. കൈരളി കൊച്ചി യൂണിറ്റിലെ ക്യാമറാമാനായ നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി അഭിലാഷിനെതിരെയാണ് എടത്തിരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ മതിലകം പൊലീസ് കേസെടുത്തത്.
 
2011ല്‍ നിലമ്പൂരില്‍ വെച്ച് ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിനിടെയായിരുന്നു യുവതി അഭിലാഷിനെ പരിചയപ്പെട്ടത്. ആ പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു. തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ അഭിലാഷ് യുവതിയുമായി കറങ്ങി നടന്നു. വിവാഹവാഗ്ദാനം നല്‍കിയ ശേഷം 2012 മുതല്‍ 2016 വരെ ഗുരുവായൂര്‍, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നത്. 
 
എന്നാല്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയതിനെ തുടര്‍ന്നാണ് യുവതി പീഡന കേസ് ഉന്നയിച്ച്  പരാതിയുമായി എത്തിയത്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട വനിതാ പൊലീസ് സെല്ലിലാണ് പരാതി നല്‍കിയത്.  
കൂടാതെ ഇയാള്‍ നിരന്തരം യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണച്ചുമതല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൈരളി ചാനല്‍ പീഡനം പൊലീസ് ക്യാമറാമാന്‍ കൈരളി ടി വി Rape Case Camera Man Kairali Tv

വാര്‍ത്ത

news

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; വെട്ടേറ്റ മൂന്നു കുട്ടികള്‍ ചികിത്സയില്‍ !

ഭാര്യയെയും മൂന്നു മക്കളെയും വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. തോപ്പുംപടിയിലാണ് ഈ ...

news

ഇറച്ചിയെന്ന് പറഞ്ഞ് യുവാവ് സൂക്ഷിച്ച് വെച്ചത് മുന്‍‌കാമുകിയുടെ ശരീരം, അതും കഷ്ണങ്ങളാക്കി !

അമേരിക്കയില്‍ യുവാവ് മുന്‍ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറില്‍ വെച്ചു. ...

news

നടിയെ ആക്രമിച്ച കേസ്: 'ഓര്‍ഡിനറി' നായിക ശ്രിതയുടെ മൊഴിയെടുത്തു

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നടി ശ്രിത ശിവദാസിന്റെ ...

news

എന്നാലും ഇതെയൊക്കെ ചെയ്തിട്ടും... - ദിലീപ് കന്യാസ്ത്രീയോട് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു!

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ആലുവ ...