തിരുവോണദിനത്തില്‍ ദിലീപിനെ കാണാന്‍ ജയറാമെത്തി!

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (15:34 IST)

Widgets Magazine

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നടന്‍ ജയറാമെത്തി. തിരുവോണനാളായ ഇന്ന് ഉച്ചയോടെയാണ് ജയറാം ദിലീപിനെ കാണുന്നതിനായി ആലുവ സബ്‌ജയിലിലേക്ക് എത്തിയത്. 
 
രണ്ടാം തവണയും ഹൈക്കോടതി ദിലീപിനു ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപിനെ കാണാന്‍ സുഹൃത്തുക്കള്‍ ഓരോരുത്തരായി ആലുവ സബ്ജയിലിലേക്ക് എത്തിത്തുടങ്ങിയത്. ശനിയാഴ്ച കാവ്യാ മാധവനും മീനാക്ഷിയും ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷായ്ക്കൊപ്പമായിരുന്നു കാവ്യയും മീനാക്ഷിയും ആലുവ സബ്ജയിലില്‍ എത്തിയിരുന്നു. 
 
കാവ്യയുടെ സന്ദര്‍ശനത്തിനു ശേഷം നടന്‍ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത് എന്നിവര്‍ ഇന്നലെ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. സമയപരിധി ഉണ്ടായിരുന്നതിനാല്‍ കൂടുതലൊന്നും സംസാരിക്കാന്‍ കഴിയിഞ്ഞില്ലെന്ന് ഷാജോണ്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അമ്മയില്‍ ദിലീപ് തരംഗം? വൈകിപ്പോയെന്ന തിരിച്ചറിവില്‍ താരങ്ങള്‍! - ഈ നീക്കം അവര്‍ക്ക് പണിയാകും?!

നടി ആക്രമിക്കപ്പെട്ടെ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് ...

news

പാക് ഭീകരസംഘടനകള്‍ക്കെതിരെ ബ്രിക്സ് ഉച്ചകോടി; പാകിസ്ഥാന് തിരിച്ചടി - ഇന്ത്യന്‍ നിലപാടിന് വിജയം

തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി ബ്രിക്സ് ഉച്ചകോടി. പാകിസ്ഥാൻ കേന്ദ്രമായി ...

news

കാവ്യയുടെ സഹോദരനെ ചോദ്യം ചെയ്തു, സുനി വിവാഹത്തിനു വന്നിരുന്നുവെന്ന് തുറന്നു പറച്ചില്‍!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ സഹോദരന്‍ ...

news

കണ്ണീരിന്റെ നനവില്‍ ദിലീപിന്റെ ഓണം ജയിലില്‍, നൃത്തം ചവുട്ടി ആഘോഷമാക്കി മഞ്ജു!

ജനപ്രിയ നായകന്‍ ദിലീപിന്റെ ഇത്തവണത്തെ ഓണം കാരാഗ്രഹത്തിന്റെ ഇരുണ്ട അഴികള്‍ക്കുള്ളില്‍ ...

Widgets Magazine