Widgets Magazine Widgets Magazine
Widgets Magazine

താങ്കളുടെ ആ താൽപര്യം ദിലീപേട്ടൻ മുളയിലേ നുള്ളി, അതിനുശേഷമല്ലെ നിങ്ങള്‍ റാണി പത്മിനി എടുത്ത്‌ വാശി തീർത്തത്‌? -ദിലീപ് ഫാൻസ്‌ ചെയർമാൻ

വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (12:37 IST)

Widgets Magazine

സംവിധായകന്‍ ആഷിഖ് അബുവിനെതിരെ ഗുരുതരാ ആരോപണങ്ങളുമായി ദിലീപ് ഫാന്‍സ് അസോസിയേഷന്റെ ചെയര്‍മാന്‍ റിയാസ്. നേരത്തേ ദിലീപിനെ അനുകൂലിച്ച് സെബാസ്റ്റ്യന്‍ പോള്‍ എഴുതുയ ലേഖനത്തെ വിമര്‍ശിച്ചു കൊണ്ട് ആഷിഖ് ഒരു മറുപടി കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെ ദിലീപി ഫാന്‍സിനും ആഷിഖ് ഒരു ലേഖനം എഴുതിയിരുന്നു. ഇതിൽ മറുപടിയുമായി വീണ്ടും ദിലീപ് ഫാൻസ് രംഗത്തെത്തി.
 
ദിലീപ് ഫാന്‍സ് ചെയര്‍മാന്‍ റിയാസിന്റെ കുറിപ്പ് വായിക്കാം:
 
ശ്രീ. ആഷിക് അബു,
 
"അരിയെത്ര പയറഞ്ഞാഴി ' എന്ന താങ്കളുടെ മറുപടി കണ്ടു. അല്ലെങ്കിൽ "ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുക" എന്ന പഴഞ്ചൊല്ലിന്റെ ഉദാഹരണമായും ഇതിനെ വിശേഷിപ്പിക്കാം.
 
ഞങ്ങളുന്നയിച്ച ആരോപണങ്ങൾക്ക്‌ മറുപടിയായി താങ്കൾ പറഞ്ഞ സിനിമയ്ക്ക്‌ ആളെകേറ്റുന്ന പരിപാടി ഇപ്പൊഴുമുണ്ടൊ? സാൾട്ട്‌ ആൻഡ് പെപ്പറും, മഹേഷിന്റെ പ്രതികാരത്തിനും മാത്രമെ താങ്കൾ അറിയാവുന്ന പണി എടുത്തിട്ടുള്ളെന്നും മനസ്സിലായി താങ്കളുടെ മറ്റു സിനിമകൾക്ക്‌ ടിക്കറ്റ്‌ കൊടുത്തവർ വലിച്ചുകീറി മുഖത്തെറിഞ്ഞീട്ടുണ്ടാവും,അതുകൊണ്ടാവാം അതൊക്കെ എട്ടിനും മുകളിൽ കയറിപ്പൊട്ടിയത്‌?
 
ഫാൻസ്‌ അസോസിയേഷൻ ഉണ്ടായതിന്റെ ചരിത്രം ഇയാൾ അന്വേഷിക്കേണ്ട, പിന്നെ താങ്കൾക്ക്‌ ദിലീപിനോടുള്ള വിരോധത്തിന്റെ കഥ എന്താണെന്ന് ഞങ്ങൾക്കറിയാം. അത്‌ കഴിഞ്ഞ കുറിപ്പിൽ പറയണമെന്ന് കരുതിയതാണു, പക്ഷെ മാന്യമായ രീതിയിൽ മറുപടി അർഹിക്കുന്നയാളാണു താങ്കൾ എന്നു തോന്നിയത്‌ കൊണ്ട്‌ പറഞ്ഞില്ല,
 
ദിലീപിന്റെ മുൻഭാര്യയെ നായികയാക്കി സിനിമയെടുത്തതുകൊണ്ട് അദ്ദേഹത്തിന് താങ്കളോട് നീരസം ഉണ്ടായതെന്നും അത് റാണി പദ്മിനി എന്ന താങ്കളുടെ സിനിമയ്ക്കു ശേഷമായിരിക്കുമെന്നും അത് തികച്ചും മാനുഷികമാണെന്നും താങ്കൾ പറയുന്നു."എന്നെ കണ്ടാൽ കിണ്ണം കട്ടവനെപ്പോലെ തോന്നുമോ" എന്ന് കള്ളൻ പറയുന്നപോലെയല്ലേ സംവിധായകാ ഇത്‌ ?! ദിലീപിന് താങ്കളോട് നീരസമുണ്ടെന്നു ആരാണ് പറഞ്ഞത് ? ദിലീപേട്ടൻ എപ്പോഴെങ്കിലും പറഞ്ഞോ ? എന്റെ മറുപടിയിൽ എവിടെയെങ്കിലും അങ്ങനെ ആരോപണം ഉന്നയിച്ചോ ഇല്ലല്ലോ ?! നീരസം താങ്കൾക്കാണ് സുഹൃത്തേ. 
 
അത് കുറേനാളുകളായി പൊതുസമൂഹം കാണുന്നുമുണ്ട്. ഇത് ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ തലയിൽ വെറുതെ കൊണ്ടെ ചാർത്തല്ലേ. അദ്ദേഹത്തിന് പ്രതികരിക്കാൻ സാധിക്കാത്തതുകൊണ്ടു താങ്കളെപോലെയുള്ള മഹാന്മാരും മാധ്യമങ്ങളും ആവർത്തിക്കുന്ന നുണകൾ പൊതുജനം വെള്ളം തൊടാതെ വിഴുങ്ങുമെന്നു കരുതരുത്. ശ്രീ.അബു. താങ്കൾ പറഞ്ഞ സ്ഥിതിക്ക് ദിലീപേട്ടനോടുള്ള താങ്കളുടെ വൈരാഗ്യത്തിന് കാരണം എന്തെന്ന് പൊതുജനം അറിയട്ടെ. ഇതിൽ ഏതാണ് ശരിയെന്നു ജനം തീരുമാനിക്കട്ടെ.
 
ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്ക്‌ താങ്കളുടെ നായികയായ നായിക സ്വന്തം ഭർത്താവിനു വേണ്ടി ദിലീപേട്ടനോട്‌ ഒരു ഡേറ്റ്‌ ചോദിച്ചിരുന്നത്, തങ്ങളുടെ സ്വന്തം ബാനറിൽ നിർമിക്കാനാണെന്നും പറഞ്ഞത്‌ ഓർമ്മയുണ്ടൊ? സ്വന്തം ബാനറിൽ ദാരിദ്ര്യ സിനിമകളും, മറ്റു ബാനറുകൾക്കു കീഴിൽ നിയന്ത്രണമില്ലാത്ത ബഡ്ജറ്റിലും സിനിമയെടുക്കുന്ന താങ്കളുടെ ആ താൽപര്യം ദിലീപേട്ടൻ മുളയിലേ നുള്ളി. അതിനുശേഷമല്ലെ സുഹൃത്തെ താങ്കൾ റാണി പത്മിനി എടുത്ത്‌ വാശി തീർത്തത്‌? അപ്പൊ ഇതിലേതാ ആദ്യം സംഭവിച്ചത്‌? ഞാനും സഖാവ്‌ പിണറായി വിജയൻ എന്ന നേതാവിൽ, ഭരണാധികാരിയിൽ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ്കാരൻ തന്നെയാണു ഞാനും അദ്ദേഹത്തിൽ വിശ്വസിക്കുന്നു,നിങ്ങളെപ്പോലുള്ളവർക്ക്‌ എക്കാലത്തും അദ്ദേഹത്തിനു മുന്നിൽ നിന്ന് സത്യം മറച്ചു പിടിക്കാനാവില്ലെന്ന്.
 
അതുകൊണ്ട് എന്തുപറഞ്ഞാലും ഏതു പറഞ്ഞാലും പിണറായി വിജയന്റെ പേര് പറഞ്ഞു കാറൽ മാർക്‌സിലും വലിയ കമ്മ്യൂണിസ്റ്റ്കാരൻ കളിക്കുന്ന താങ്കളുടെ കളിയും നിർത്താൻ സമയമായി. അദ്ദേഹം താങ്കളുടെ കളിപ്പിള്ളയോ കുടുംബ സ്വത്തോ അല്ല. അദ്ദേഹം മൊത്തം മലയാളികളുടെയും മുഖ്യമന്ത്രിയാണ് സ്വത്താണ്. അത് മറക്കരുത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപ് ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് ഹൈക്കോടതിയുടെ വാക്കുകള്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം അവസാനിക്കാന്‍ ഇനി ...

news

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി; മനുഷ്യ വിസര്‍ജ്ജനം തപാലില്‍ എത്തിയെന്ന് ജോസഫൈന്‍

സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് വധഭീഷണി. തനിക്ക് ഭീഷണിക്കത്ത് കിട്ടിയെന്ന് ...

news

‘സുനിയേട്ടനു അറിയുമോ ദിലീപ് എത്രമാത്രം ദ്രോഹിയാണെന്ന്, ദിലീപിനെ വെറുതെ വിടരുത് സുനിയേട്ടാ’ - പള്‍സര്‍ സുനിക്കൊരു തുറന്ന കത്ത്

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയ്ക്ക് അവതാരകയായ രേവതി രാജ് എഴുതിയ ...

news

ഗൌരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വധിച്ചത് സമാനമായ തോക്കു കൊണ്ട്?

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗൌരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച് അന്വേഷണം ...

Widgets Magazine Widgets Magazine