ട്രെയിനില്‍ നിന്നും വീണ വല്യുമ്മയെ രക്ഷിക്കുന്നതിനിടെ മൂന്നുവയസുകാരിയെ അമ്മ ട്രെയിനില്‍ മറന്നു - സംഭവം കുറ്റിപ്പുറത്ത്

കുറ്റിപ്പുറം, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (15:40 IST)

 train , hospital , Rifa , സുഹറാബി , വല്യുമ്മ , ട്രെയിന്‍ , റിഫ , കുറ്റിപ്പുറം
അനുബന്ധ വാര്‍ത്തകള്‍

ട്രെയിനില്‍ നിന്നും വീണ് പരുക്കേറ്റ വല്യുമ്മയെ ആശുപത്രിയില്‍ എത്തിക്കുന്ന തിരക്കിനിടെയില്‍ മൂന്നു വയസുകാരി ട്രെയിനിൽ ഒറ്റയ്‌ക്കായി. ചെവ്വാഴ്‌ച കുറ്റിപ്പുറത്തിനു സമീപത്തുവച്ചാണ് മലപ്പുറം പണ്ടാരയ്ക്കൽ സുഹറാബി (65) ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണതും തുടര്‍ന്ന് കുട്ടി തനിച്ചായതും.

ചെന്നൈയിൽനിന്നു മകൾക്കും മൂന്നു വയസുകാരി റിഫയ്‌ക്കും ഒപ്പം തിരൂരിലേക്കു വരുന്നതിനിടെയാണ് കുറ്റിപ്പുറത്തിനു സമീപംവച്ച് സുഹറാബി ട്രെയിനിൽനിന്നു വീണത്. ഉടന്‍ തന്നെ മറ്റു യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.

പാളത്തില്‍ വീണ സുഹറാബിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ മറ്റു യാത്രക്കാര്‍ പറഞ്ഞു. ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ വിട്ടുപോവുകയും ചെയ്തു. ഇതോടെ ട്രെയിനിൽ തനിച്ചായത്.

ട്രെയിനില്‍ കുട്ടി തനിച്ചാണെന്നും മറ്റാരും ഇവര്‍ക്കൊപ്പമില്ലെന്നും മനസിലായ യാത്രക്കാര്‍ ഉടന്‍ തന്നെ വിവരം ആർപിഎഫ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് തിരൂരിലെത്തിയ കുട്ടിയെ ആർപിഎഫ് ഏറ്റെടുക്കുകയും മാതാവിനെ വിവരമറിയിച്ച് റിഫയെ കൈമാറുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

5 പൊലീസുകാര്‍ ഇടം‌വലം നിന്നിട്ടും ദിലീപ് പണിയൊപ്പിച്ചു?! - ആകെ വലഞ്ഞ് പൊലീസ്

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനെത്തിയ ദിലീപ് അതിവിദഗ്ധമായി പൊലീസുകാരെ ...

news

ഗോരക്ഷകരുടെ അഴിഞ്ഞാട്ടം അനുവദിക്കരുത്; ഏതുവിധേനയും അക്രമങ്ങൾ അവസാനിപ്പിക്കണം - കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന അക്രമങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ...

news

ജയറാമും ആന്റണി പെരുമ്പാവൂരും എത്തിയ ദിവസം ശരിയായില്ല‍, പണി കിട്ടുക ദിലീപിനു മാത്രമല്ല? അവരും കുടുങ്ങും!

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ...

news

പിണറായിയും കണ്ണന്താനവും കൂടിക്കാഴ്ച നടത്തി - അഭ്യൂഹങ്ങള്‍ ശക്തം !

കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച ...

Widgets Magazine