ടിപി വധം: അന്വേഷണം അവസാനിക്കുന്നു?

കോഴിക്കോട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കേസില്‍ ഓഗസ്റ്റ് 15-ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. കേസില്‍ പുതിയ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇനി അറസ്റ്റുണ്ടാവാന്‍ സാധ്യത വിരളമാണ് എന്നാണ് സൂചന.

ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയ കൊലയാളി സംഘത്തിലെ ഏഴുപേരായിരിക്കും പ്രതിപ്പട്ടികയില്‍ ആദ്യ സ്ഥാനത്ത് ഉണ്ടാവുക. 70 ഓളം പേര്‍ കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ നേതാവ്‌ പി മോഹനന്‍, ഫസല്‍ വധക്കേസില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രാദേശിക നേതാവ് കാരായി രാജന്‍ എന്നിവരെയാണ് അന്വേഷണസംഘം ഒടുവില്‍ പിടികൂടി ചോദ്യം ചെയ്തത്. മോഹനനില്‍ നിന്ന് വന്‍സ്രാവുകളിലേക്ക് നീങ്ങാന്‍ സഹായമായ മൊഴികള്‍ ഒന്നും തന്നെ ലഭിച്ചില്ല എന്നാണ് സൂചന. ഗൂഢാലോചനയില്‍ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ ബലപ്പെടുത്തുന്ന തെളിവുകളും ലഭ്യമായില്ല.

ടി പി വധത്തില്‍ ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ക്കുള്ള പങ്ക് പുറത്തുകൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ആര്‍എംപി നേതാക്കള്‍ മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ടിരുന്നു.

അതേസമയം അന്വേഷണം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :