ഞങ്ങള്‍ക്ക് കോണ്ടം മാത്രം പോര: നളിനി ജമീല

ബാംഗ്ലൂര്| WEBDUNIA|
PTI
ലൈംഗികത്തൊഴിലാളികള്‍ക്ക് കോണ്ടം മാത്രം നല്‍കിയാല്‍ പോര, ജീവിതവും നല്‍കണമെന്ന് എഴുത്തുകാരിയും മുന്‍ ലൈംഗികത്തൊഴിലാളിയുമായ നളിനി ജമീല. ബാംഗ്ലൂരില്‍ എയിഡ്സ് കണ്ടോള്‍ പ്രോഗ്രാമിന്റെ നാലാം പഞ്ചവത്സര പദ്ധതിയുടെ ആലോചനാ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നളിനി.

ലൈംഗികത്തൊഴിലാളികള്‍ക്ക് കോണ്ടം വിതരണം ചെയ്യുന്നതിലും എച്ച്‌ഐവി ബോധവല്‍ക്കരണം നടത്തുന്നതിലും മാത്രമായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തരുത്. കുട്ടികളുടെ വിദ്യാഭ്യാസം, റേഷന്‍, മാന്യമായ വരുമാനം തുടങ്ങിയ ആവശ്യങ്ങളും അവകാശങ്ങളും സര്‍ക്കാര്‍ പരിഗണിക്കണം.

നയരൂപീകരണത്തില്‍ ലൈംഗികത്തൊഴിലാളികള്‍ സജീവമായി പങ്കെടുക്കണമെന്നും കോണ്ടം വിതരണം ചെയ്യുന്നതിനുമാത്രമുള്ള ആളുകളായി മാത്രം നിലകൊള്ളരുത് എന്നും പറഞ്ഞു.

നളിനിയുടെ “ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ” എന്ന പുസ്തകം സമൂഹത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ലൈംഗികത്തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ സമീപനത്തിലും മാറ്റം വരുത്താന്‍ ഒരു പരിധി വരെ ഈ പുസ്തകം സഹായിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :