Widgets Magazine
Widgets Magazine

ജിഷ്ണു കേസില്‍ ഉയര്‍ന്നുവന്ന ജനവികാരം ചര്‍ച്ച ചെയ്യാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ട്; കാരാട്ടിന് മറുപടിയുമായി പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം, ഞായര്‍, 9 ഏപ്രില്‍ 2017 (13:20 IST)

Widgets Magazine
Pannyan Raveendran, Prakash Karat, Kanam Rajendran, Justice For Jishnu, തിരുവനന്തപുരം, സിപിഐ, സിപിഎം, പന്ന്യന്‍ രവീന്ദ്രന്‍, പ്രകാശ് കാരാട്ട്

പ്രതിപക്ഷത്തല്ലെന്ന കാര്യം ഓര്‍മ്മവേണമെന്ന സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനക്ക് മറുപടിയുമായി സിപിഐ. ജനവികാരം ചര്‍ച്ച ചെയ്യുന്നതിനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ടെന്നും ഓരോ കക്ഷികള്‍ക്കും ഓരോരൊ അഭിപ്രായമായിരിക്കും ഉണ്ടായിരിക്കുകയെന്നും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം മലപ്പുറത്തെ തെരഞ്ഞെടുപ്പിനു ശേഷം മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.
 
ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെ പൊലീസ് ആക്രമണമുണ്ടായപ്പോളും നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് കൊലപ്പെടുത്തിയപ്പോഴും സിപിഐ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് കാരാട്ടിന്റെ വിമര്‍ശനം ഉയര്‍ന്നത്. പൊലീസ് നടപടിയെ വിമര്‍ശിച്ച പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയേയും പ്രകാശ് കാരാട്ട് തള്ളിയിരുന്നു. ജിഷ്ണുവിന്റെ കേസില്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഡിജിപിയെ മാറ്റുന്ന കാര്യം ഇതുവരെയും ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാരാട്ട് പറഞ്ഞിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബഹുനില കെട്ടിടം തകര്‍ന്നു വീണ് ആറു മരണം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്

ദക്ഷിണ പോളണ്ടിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് ആറു മരണം. നാലു പേർക്കു ഗുരുതരമായി ...

news

ജിഷ്ണു കേസിലെ പിടികിട്ടാപ്പുള്ളി നാട്ടില്‍ സുഖമായി കഴിയുന്നുവെന്ന് അമ്മാവൻ ശ്രീജിത്ത്

ജിഷ്ണു കേസിലെ പിടികിട്ടാപ്പുള്ളിയും നെഹ്റു കോളേജിലെ ഇൻവിജിലേറ്ററുമായ് പ്രവീൺ ...

news

ഏതെങ്കിലും വക്രബുദ്ധിക്കാര്‍ വളഞ്ഞിട്ടാക്രമിക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ല; പൊലീസിന് പിന്തുണയുമായി മുഖ്യമന്ത്രി

ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുള്ള നടപടിയില്‍ പൊലീസിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്ന ...

news

വിമാനത്തില്‍ യാത്ര ചെയ്യണോ ? എങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം; പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍

ഇനിമുതല്‍ ആഭ്യന്തര വിമാനയാത്രകള്‍ക്ക് ആധാറോ അല്ലെങ്കില്‍ പാസ്പോര്‍ട്ടോ നിര്‍ബന്ധമാക്കാന്‍ ...

Widgets Magazine Widgets Magazine