ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്; ഓണത്തിനുശേഷം ജാമ്യഹര്‍ജി നല്‍കും

ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (11:04 IST)

Widgets Magazine

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്. ഓണത്തിനു ശേഷം ദിലീപ് വീണ്ടും ഹൈക്കോടതി സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
നേരത്തെ രണ്ട് തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിനു മുമ്പ് സെഷന്‍സ് കോടതി ഒരു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞ ദിവസം ദിലീപിനെ കാണാന്‍ കാവ്യാ മാധവനും മീനാക്ഷിയും ജയിലില്‍ എത്തിയിരുന്നു. 
 
ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ദിലീപിനെതിരെ ശക്തമായ തെളിവുകളാണുള്ളതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണിതെന്നാണ് ഹൈക്കോടതി രണ്ട് തവണയും വിലയിരുത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാകും, മരണം വരെ; ദിലീപിനോട് കാവ്യയും മീനാക്ഷിയും!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...

news

താങ്കളാണോ മാഡം? കാവ്യയുടെ പ്രതികരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അന്തം‌വിട്ടു!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യയും ...

news

കുമ്മനത്തേയും സുരേഷ് ഗോപിയേയും വെട്ടി; മോദി മന്ത്രിസഭയിലെ ആദ്യ മലയാളി - അല്‍ഫോണ്‍സ് കണ്ണന്താനമാണ്

കേരളത്തില്‍ നിന്നുളള അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നതോടെ സംസ്ഥാനത്തിലെ ...

news

ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല, പലരും വിളിച്ച് ആശംസ അറിയിച്ചു: അല്‍‌ഫോന്‍സ് കണ്ണന്താനം

ഒരിക്കലും കേന്ദ്രമന്ത്രിയാകുമെന്ന് കരുതിയില്ലെന്ന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ...

Widgets Magazine