ജനപ്രതിനിധിയില്‍ നിന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല; പി സി ജോര്‍ജിനെതിരെ നടിയുടെ മൊഴി

കൊച്ചി| സജിത്ത്| Last Modified വെള്ളി, 18 ഓഗസ്റ്റ് 2017 (10:48 IST)
പി സി ജോര്‍ജ് എംഎല്‍എ നടത്തിയ പ്രസ്താവനകള്‍ ഏറെ വേദനിപ്പിക്കുന്നുവെന്ന് കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി. നിത്യേന അദ്ദേഹം നടത്തുന്ന പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവുമുണ്ട്. ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി വനിതാ കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പി.സി ജോര്‍ജിനെതിരായ പരാതിയില്‍ ഇന്നു രാവിലെയാണ് നടിയുടെ വീട്ടിലെത്തി വനിതാ കമ്മീഷന്‍ മൊഴി രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരായ പരാതിയിലും നടിയുടെ മൊഴി രേഖപ്പെടുത്തി. നടിക്കെതിരായി നിരന്തരം അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് സ്പീക്കറും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :