ചോദ്യം ചെയ്യാനുള്ള നോട്ടീസ് അപ്പുണ്ണി കൈപ്പറ്റിയിട്ടില്ല, പിന്നെ എന്തിന് ഹാജരാകണം !

ശനി, 29 ജൂലൈ 2017 (12:43 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കോടതിയില്‍ ഹാജരാകില്ല. ചോദ്യം ചെയ്യാനുള്ള നോട്ടീസ് പൊലീസിന്‍ നിന്ന് അപ്പുണ്ണി കൈപ്പറ്റിയിട്ടില്ലെന്ന് അപ്പുണ്ണിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ അപ്പുണ്ണി ഓളിവിലായതിനാല്‍ നോട്ടീസ് നല്‍കാന്‍ കഴിയാത്തതാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
 
നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അപ്പുണ്ണി ഇന്ന് കോടതിയില്‍ ഹാജരായേക്കും എന്ന വാര്‍ത്തയുണ്ടായിരുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് വിധേയനാകാന്‍  അപ്പുണ്ണിയോട് കോടതി നിര്‍ദേശിച്ചു. 
 
ഇയാളെ ചോദ്യം ചെയ്യേണ്ടത് കേസന്വേഷണത്തിന് അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഇന്നലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. കേസില്‍ അപ്പുണ്ണിക്ക് പങ്കില്ലെന്ന്  ഇയാളുടെ  അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. 
 
കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. അപ്പുണ്ണിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും ചോദ്യം ചെയ്താലേ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ കഴിയൂവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘പുരുഷന് എന്നെ വേണം എന്ന് തോന്നിയാല്‍ എനിക്കവനെ ഒരു ദിവസം മുന്‍പേ വേണം‘ : സംഗീത ലക്ഷ്മണ

സ്ത്രീപീഡനക്കേസില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ...

news

‘വന്ദേമാതരം ചൊല്ലിയില്ലെങ്കില്‍ പാകിസ്ഥാനിലേക്കു പോകൂ’ ; നിയമസഭയ്ക്കു മുന്‍പില്‍ മുസ്‌ലിം എംഎല്‍എമാരുടെ വാക്കേറ്റം

മഹാരാഷ്ട്ര നിയമസഭയ്ക്കു പുറത്ത് എംഎല്‍എമാര്‍ തമ്മില്‍ വാക്കേറ്റം. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ...

news

നാലാംക്ലാസുകാരി കൊണ്ടുവന്ന പായസം കഴിക്കാന്‍ ഒരു സ്കൂള്‍ മുഴുവന്‍ മടിച്ചു, കാരണം അവിശ്വസനീയം! - വൈറലാകുന്ന പോസ്റ്റ്

മതേതരത്വത്തെ കുറിച്ച് പ്രസംഗിക്കുന്നവര്‍ കോട്ടയത്തെ ഒരു സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ...