'ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടത് നന്നായി' - വൈറലാകുന്ന വാക്കുകള്‍

ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (12:35 IST)

Widgets Magazine

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തില്‍ പ്രതികള്‍ സംഘപരിവാര്‍ ആണെന്ന ആരോപണവും ഉയരുന്നുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സ് ജോണ്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ‘ഏക’ എന്ന ചിത്രത്തിലെ നായിക രഹാനയും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 
 
ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടത് നന്നായി എന്നു തുടങ്ങുന്ന പോസ്റ്റ് ഇതിനോടകം നിരവധി പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. രൌരി ലങ്കേഷ് കൊല്ലപ്പെട്ടതോടെയാണ് മലയാളികളില്‍ പലരും ആ പേരു കേള്‍ക്കുന്നത് തന്നെയെന്ന് പ്രിന്‍സ് പറയുന്നു. അവരുടെ ലേഘനങ്ങള്‍ ആളുകള്‍ തപ്പിയെടുത്തു വായിക്കുന്നുതും ആ മരണത്തോടെ തന്നെ. ഒറ്റ രാത്രി കൊണ്ട് അവര്‍ക്കൊരു വിക്കിപ്പീഡിയ പേജും ഉണ്ടായിരിക്കുന്നുവെന്ന് പ്രിന്‍സ് കുറിച്ചു.
 
പ്രിന്‍സിന്റെ വരികളിലൂടെ:
 
ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടത് നന്നായി. 98 % ഓണ്‍ലൈന്‍ മലയാളികളും അവരുടെ എഴുത്തുകള്‍ വായിച്ചിട്ടില്ല എന്നുറപ്പാണ്. 80 ശതമാനം ഇന്ത്യക്കാരും വായിച്ചിട്ടുണ്ടാവില്ല. 55 വയസുവരെ അവര്‍ സംസാരിച്ചതും എഴുതിയതുമായ കാര്യങ്ങള്‍ വായിക്കാന്‍ ലങ്കേഷ് പത്രിക പോലെയുള്ള ഒരു ചെറിയ ടാബ്ലോയിഡില്‍ അവര്‍ എഴുതിയ തീവ്രമായ ഫാസിസ്റ്റ് - തീവ്രഹിന്ദുത്വ വിമര്‍ശനങ്ങള്‍ ഒക്കെ ചര്‍ച്ചയില്‍ എത്തിപ്പെടാന്‍ മൂന്നോ നാലോ ബുള്ളറ്റുകള്‍ തുളച്ചു കയറേണ്ടി വന്നു.
 
മരണം , കൊലപാതകികള്‍ , ഒറ്റുകാര്‍ എന്നിവരൊക്കെ ചിലപ്പോള്‍ ചരിത്രപരമായ ക്രിയാത്മകത നിര്‍വഹിക്കാറുണ്ട്. ബറാബാസ്, യൂദാസ് , ബ്രൂട്ടസ് , ഗോഡ്സെ ഒക്കെ ആ ഗണത്തില്‍ പെടുന്നവര്‍ ആണ്.
മരിച്ചു കിടക്കുന്ന ഗൌരി ലങ്കെഷിനെ ഞാന്‍ തിരിഞ്ഞു നോക്കില്ല, പക്ഷെ അവരുടെ പുസ്തകങ്ങളോ ഡയറികളോ മോഷ്ടിക്കാതതിലും അവരുടെ പത്രലേഘനങ്ങള്‍ വായിക്കാത്തതിലും ലജ്ജയുണ്ട്.
 
ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടത് നന്നായി, അവരുടെ ലേഘനങ്ങള്‍ ആളുകള്‍ തപ്പിയെടുത്തു വായിക്കുന്നുണ്ടല്ലോ.
ഒറ്റ രാത്രി കൊണ്ട് അവര്‍ക്കൊരു വിക്കിപ്പീഡിയ പേജും ഉണ്ടായല്ലോ, എത്രയെത്രെ ഹാഷ്ടാഗുകള്‍ ഉണ്ടായി വരുന്നു . പരാജയപ്പെട്ട ഓരോ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സ്വന്തമായി ഒരു കൊലപാതകിയെ സമ്പാദിക്കേണ്ടത് ആവശ്യമാണ്‌.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷമാക്കി സംഘപരിവാറും ബിജെപിയും; നേതൃത്വം നല്‍കി മധ്യമപ്രവര്‍ത്തകര്‍

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ...

news

ഗോഡ്സേ ആണ് ഗുരു; മറക്കാന്‍ പാടില്ലാത്ത കൊലപാതകങ്ങള്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൌരി ലങ്കേഷ് അഞ്ജാതരുടെ വെടിയേറ്റ് മരണപ്പെട്ട ...

news

ഇപ്പോഴും മലയാള സിനിമയുടെ രാജാവ് ദിലീപ് തന്നെ!

ജയിലിലാണെങ്കിലും ദിലീപിന്‍റെ വിരല്‍ത്തുമ്പുകള്‍ ചലിക്കുന്നതിന് അനുസരിച്ചാണ് മലയാള സിനിമ ...

news

ബന്ധുക്കള്‍ മിണ്ടാതിരുന്നപ്പോള്‍ നിശബ്ദത ഭേദിച്ച് ദിലീപ്; എല്ലാവരോടും സംസാരിച്ചെങ്കിലും മുഖത്ത് നിരാശ - മടക്കയാത്ര നിറകണ്ണുകളോടെ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ...

Widgets Magazine