ഗുണ്ടകളെ പിടിക്കാന്‍ സഹായിച്ചാല്‍ സമ്മാനം

തിരുവനന്തപുരം| WEBDUNIA|
ഗുണ്ടാ തലവന്‍‌മാരായ ഓംപ്രകാശിനേയും പുത്തന്‍പാലം രാജേഷിനേയും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. ഇരുവരേയും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രുപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി അറിയിച്ചു.

ഇവരെ സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ ഇന്‍റലിജന്‍സ് എ ഡി ജി പി സിബി മാത്യൂസ്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍, ഐജി വിന്‍സന്‍ പോള്‍, തിരുവനന്തപുരം റേഞ്ച് ഐജി ഹേമ ചന്ദ്രന്‍ എന്നിവരെ വിവരം അറിയിക്കണമെന്ന് ഡിജിപി അറിയിച്ചു.

പോള്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഓം പ്രകാശും പുത്തന്‍ പാലം രാജേഷും ഇപ്പോള്‍ ദുബായിലാണ് ഉള്ളതെന്നാണ് സൂചന. ദുബായില്‍ ഒരു മലയാളിയുടെ ഹോട്ടലില്‍ ഇവര്‍ താമസിക്കുന്നതായാണ് വിവരം. ഈ മലയാളിക്ക് ദുബായില്‍ ഒട്ടേറെ ഹോട്ടലുകളുണ്ട്. ഗുണ്ടാ തലവന്‍‌മാരെ ഒരു ഹോട്ടലില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റിമാറ്റി താമസിപ്പിച്ചു വരികയാണെന്നാണ് അറിയുന്നത്. എന്നാല്‍, ഇവര്‍ ഉണ്ടെന്ന് പറയപ്പെടുന്ന ഹൊട്ടലിന്‍റെ ഉടമ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :