ക്രൈംബ്രാഞ്ച് കേസുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക കോടതി വേണമെന്ന് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘം വിപുലപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
കള്ളനോട്ട്, ക്ഷേത്രം കവര്‍ച്ച, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാനായി എസ് പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും കോടിയേരി പറഞ്ഞു.