കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു ?; വിശദീകരണവുമായി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍, വ്യാഴം, 2 നവം‌ബര്‍ 2017 (14:58 IST)

അനുബന്ധ വാര്‍ത്തകള്‍

നവമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വാര്‍ത്തയാണ് എപി അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചതായി കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെപിസിസി അംഗങ്ങളുടെ അന്തിമ പട്ടികയില്‍ നിന്ന് ഒഴുവാക്കിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
 
എന്നാല്‍ ഇതിനെതിരെ വിശദീകരണവുമായി അബ്ദുള്ളക്കുട്ടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. താന്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചരണം വ്യാജമാണെന്നും താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അംഗമാക്കാത്തതില്‍ വിഷമമുണ്ടെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് വീഡിയോയയിലൂടെ പങ്കുവെക്കുന്നുണ്ട്.
 
സോളാര്‍ കേസില്‍ സരിത എന്ന സ്ത്രീയെ ഒരിക്കല്‍ പോലും താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അത് എന്റെ രണ്ടുമക്കളെ സത്യം ചെയ്ത് പറയാനാവുമെന്ന് അദ്ദേഹം പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന കാര്യം പുറത്ത് വന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പൊറോട്ടയും ബീഫും കഴിക്കാമെന്ന പൂതി ഇനി നടക്കില്ല; ഇനിമുതല്‍ ‘കിച്ചടി’യാണ് താരം !

ദക്ഷിണേഷ്യയിലെ പ്രധാന വിഭവങ്ങളിലൊന്നായ കിച്ചടി രാജ്യത്തെ ദേശീയ ഭക്ഷണമാകുന്നു. ഇക്കാര്യം ...

news

എൻടിപിസി താ​പ​നി​ല​യ​ത്തിലുണ്ടായ സ്ഫോടനത്തില്‍ 26 പേര്‍ മരിച്ചു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് ഉച്ചഹാറില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ ...

Widgets Magazine