സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ എസ് നായര്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും എസ്എംഎസ് അയച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29 നാണ് കോടിയേരിയുടെ നമ്പറിലേക്ക് എസ് എം എസ് അയച്ചിരിക്കുന്നത്.
ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയെ സരിത അങ്കിള്‍ എന്നാണ് വിളിച്ചിരുന്നതെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാരിലെ മന്ത്രിമാരുടെ പേരു പറഞ്ഞും സരിത നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പു നടത്തിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.