കൊല്ലം, തൃശ്ശൂര്‍ ജില്ലകള്‍ തൂത്തുവാരി ഇടതുപക്ഷം

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ തൂത്തുവാരി ഇടതുപക്ഷം മുന്നേറുകയാണ്. രണ്ട് ജില്ലകളിലേയും ഒട്ടുമിക്ക മണ്ഡലങ്ങളിലും മികച്ച ലീഡാണ് ഇടതുപക്ഷത്തിനുള്ളത്.

കൊല്ലം, തൃശ്ശൂര്‍, എല്‍ഡ്‌എഫ് Kollam, Thrisur, LDF
കൊല്ലം| rahul balan| Last Modified വ്യാഴം, 19 മെയ് 2016 (10:22 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ തൂത്തുവാരി ഇടതുപക്ഷം മുന്നേറുകയാണ്. രണ്ട് ജില്ലകളിലേയും ഒട്ടുമിക്ക മണ്ഡലങ്ങളിലും മികച്ച ലീഡാണ് ഇടതുപക്ഷത്തിനുള്ളത്.

തൃപ്പൂണിത്തുറയില്‍ സി പി എമ്മിന്റെ എം സ്വരാജും സിറ്റിങ്ങ് എം എല്‍ എ കെ ബാബുവും ഒപ്പത്തിനൊപ്പം. ആദ്യം മുതല്‍ മികച്ച ലീഡ് നിലനിര്‍ത്തിയ കെ ബാബു അവസാന ഘട്ടമായതോടെ പിന്നിലേക്ക് പോവുകയായിരുന്നു. എന്നാല്‍ നിലവില്‍ ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്.

വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ മുന്നില്‍. ബി ജെ പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സി പി എം സ്ഥാനാര്‍ത്ഥിയായി
ടി എന്‍ സീമയുമാണ് മത്സരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷവച്ചുപുലര്‍ത്തുന്ന നേമം മണ്ഡലത്തില്‍ ഓ രാജഗോപാല്‍ മുന്നില്‍.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :