കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല

കല്‍പ്പറ്റ| WEBDUNIA|
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വയനാട്ടില്‍ കൈയേറ്റ ഭൂമി ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തിന് കൈയേറ്റക്കാരെ പൂര്‍ണമായും ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ല. സി പി എമ്മിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം ശക്തമാക്കിയതോടെ ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിച്ച് പൊലീസ് മടങ്ങുകയായിരുന്നു. കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നു എന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

ഹാരിസണ്‍ മലയാളം എസ്റ്റേറ്റ്‌ ഭൂമിയില്‍ കൊടി നാട്ടി പ്രതീകാത്മക സമരം നടത്തിയ അമ്പതോളം പേരെ പൊലീസ്‌ അറസ്റ്റു ചെയ്തു നീക്കി. എന്നാല്‍ മേപ്പാടി കല്‍പ്പറ്റയില്‍ ജനതാദള്‍ നേതാവ്‌ ജോര്‍ജ്‌ പോത്തന്‍റെ ഭൂമിയിലെ കൈയേറ്റം സി പി എം നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രതിഷേധം മൂലം ഒഴിപ്പിക്കാനായില്ല.

പൊലീസ്‌, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍. പൊലീസ്‌ പൊളിച്ച ഏതാനും കുടിലുകള്‍ സമരക്കാര്‍ വീണ്ടും കെട്ടി. എം എല്‍ എയായ പി കൃഷ്ണ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സി പി എം പ്രവര്‍ത്തകര്‍ ഒഴിപ്പിക്കല്‍ നടപടിയെ ചെറുക്കാന്‍ എത്തിയിരുന്നു. കുടിലുകളുടെ മദ്ധ്യത്തില്‍ ഷെഡ്‌ കെട്ടിയായിരുന്നു ഇവരുടെ സമരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :