കേരള കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്ന് കെ എം മാണി

തിരുവനന്തപുരം| WEBDUNIA|
PRO
അസൗകര്യം മൂലമാണ് ജലവിഭവമന്ത്രി പി ജെ ജോസഫ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും കേരള കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി.

കസ്തൂരിരംഗന്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്റണി രാജുവിന്റെ വീട്ടില്‍ നടന്നത് ഗ്രൂപ്പ് യോഗമല്ല. രണ്ടോ മൂന്നോ നേതാക്കള്‍ ഒരുസ്ഥലത്ത് ഒത്തുകൂടിയാല്‍ ഗ്രൂപ്പ് യോഗമാകില്ലെന്നും കെ എം മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസില്‍നിന്ന് ആരും ഇടതുമുന്നണിയിലേക്ക് പോകില്ല. കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ട്. ഓഫീസ് മെമ്മോറാണ്ടം പോര വിജ്ഞാപനം വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ കസ്തൂരി രംഗന്‍ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് താന്‍ മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനിന്നതെന്ന് മന്ത്രി പി ജെ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :