Widgets Magazine Widgets Magazine
Widgets Magazine

കേരളാ കോണ്‍ഗ്രസ് കാണിച്ചത് കടുത്ത രാഷ്ട്രീയ വഞ്ചന; ഇതിനെല്ലാം കാരണക്കാരന്‍ ജോസ് കെ മാണി: എം എം ഹസ്സന്‍

ബുധന്‍, 3 മെയ് 2017 (13:51 IST)

Widgets Magazine

സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിച്ചത് നെറികേടണെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കാമെന്ന് കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി ഉറപ്പ് നല്‍കിയിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍  സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്തത്. എന്നാല്‍ അധികാരമോഹത്തിന്റെ ജാരസന്തതിയാണ് കോട്ടയത്തു പിറന്നതെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു.
 
കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് രാജിവെച്ച ഒഴിവിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് ജോസ് കെ മാണിയും സിപിഎം തമ്മിലുള്ള  ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ സി ജോസഫ് ആരോപിച്ചു. 
 
കേരളാ കോണ്‍ഗ്രസ് കാണിച്ചത് കടുത്ത രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ ആരോപിച്ചു. ഇതിനെല്ലാം കാരണക്കാരന്‍ ജോസ് കെ മാണിയാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. അദ്ദേഹം ഇപ്പോള്‍ ചെയ്തത് കേരളാ കോണ്‍ഗ്രസ് വിട്ടപ്പോള്‍ നല്‍കിയ ഉറപ്പാണെന്നും എം എം ഹസ്സന്‍ പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയാണ് നടന്നതെന്ന് തിരുവഞ്ചൂർ

കേരള കോൺഗ്രസുമായി ഇനിയൊരു ബന്ധവുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ ...

news

കരാർ ലംഘിച്ച് മാണി വിഭാഗം; മഷിയുണങ്ങും മുമ്പ് കൊടും ചതി നടത്തിയെന്ന് കോൺഗ്രസ്

കോൺഗ്രസുമായി നടത്തിയ കരാർ ലംഘിച്ചാണ് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം ...

news

സിപിഎം പിന്തുണച്ചു, മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു; അമർഷമടക്കാനാകാതെ കോൺഗ്രസ്

കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. സിപിഎമ്മിന്റെ ...

news

മാണിയെ പിന്തുണക്കാൻ സിപിഎം, അഴിമതിയുടെ കറ പുരണ്ട മാണിയുടെ പാര്‍ട്ടിയെ പിന്തുണക്കില്ലെന്ന് സിപിഐ

കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസിലും സിപിഎമ്മിലും ധാരണ. ...

Widgets Magazine Widgets Magazine