കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് മോദി അറിയണം; ട്രെയിന്‍ തടയാന്‍ പി സി ജോര്‍ജ്ജ്

കോട്ടയം, വ്യാഴം, 12 ജനുവരി 2017 (16:01 IST)

Widgets Magazine
Narendra Modi, P C George, India, Modi, Currency, നരേന്ദ്രമോദി, പി സി ജോര്‍ജ്ജ്, ഇന്ത്യ, നോട്ട് നിരോധനം, കറന്‍സി, മോദി

കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറന്നുപോകുന്നതായി പി സി ജോര്‍ജ്ജ്. കേരളത്തില്‍ നടക്കുന്ന സമരങ്ങളൊന്നും മോദി അറിയുന്നില്ലെന്നും അതിനാല്‍ ഈ 17ന് എറണാകുളം നോര്‍ത്ത് റെയില്‍‌വേ സ്റ്റേഷനില്‍ ട്രെയിന്‍ തടയുമെന്നുമാണ് ജോര്‍ജ്ജ് അറിയിച്ചിരിക്കുന്നത്.
 
‘കറന്‍സി ആന്ദോളന്‍’ എന്ന പേരിലാണ് ട്രെയിന്‍ തടയല്‍ സമരം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നടക്കുന്ന സമരങ്ങളൊന്നും മോദി അറിയുന്നില്ല. കേരളം എന്നൊരു സംസ്ഥാനം ഉണ്ടെന്ന് മോദി അറിയണം. അതുകൊണ്ടാണ് ട്രെയിനുകള്‍ തടയാന്‍ തീരുമാനിച്ചത് - പി സി ജോര്‍ജ്ജ് അറിയിച്ചു. 
 
നോട്ടു നിരോധനം ഏര്‍പ്പെടുത്തി മോദി ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയാണ്. നോട്ടുകള്‍ നിരോധിച്ചുകഴിഞ്ഞപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കറന്‍സിക്ക് പ്രശ്നമില്ല. കേരളത്തില്‍ മാത്രമേ കുഴപ്പമുള്ളൂ. കേരളത്തോട്‌ മോദി വൈരാഗ്യം തീര്‍ക്കുകയാണെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സരിതയുടെ ചോദ്യം ചെയ്യലിന് മുമ്പ് തന്നെ ഉമ്മന്‍ചാണ്ടി നല്ല കുട്ടിയാകുന്നു; കോണ്‍ഗ്രസിന് ആശ്വാസം

ഡിസിസി പുനഃസംഘടനയെത്തുടര്‍ന്ന് ആരംഭിച്ച ‘ശീതസമരം’ അവസാനിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ...

news

പുതിയ സംഘടനാ രൂപീകരണത്തിന് പിന്നിൽ ദിലീപ്: ലിബർട്ടി ബഷീർ

സിനിമ മേഖലയിലെ സമരത്തെ തുടർന്ന് അരങ്ങേറുന്ന പ്രതിഷേധങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിൽ നടൻ ...

news

ഉമ്മന്‍ ചാണ്ടിയെ സരിത ക്രോസ് വിസ്താരം ചെയ്യും; ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സരിത

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ...

news

അന്ന് അത് ചെയ്തിരുന്നുവെങ്കിൽ ജിഷ്ണു ഇന്ന് ജീവനോടെ ഉണ്ടാകുമായി‌രുന്നു!

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് സർക്കാർ ...

Widgets Magazine