കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് വഴികാട്ടിയെന്ന് ശാലുമേനോന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് തന്‍‌റെ വഴികാട്ടിയാണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ശാലുമേനോന്റെ മൊഴി. കൊടിക്കുന്നില്‍ സുരേഷുമായി അടുത്ത ബന്ധമാണ് തനിക്കുള്ളത്. മന്ത്രി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നു പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യലില്‍ ശാലു വ്യക്തമാക്കി.

കോട്ടയം സ്വദേശി നൌഷാദാണ് തന്‍റെ സെന്‍സര്‍ ബോര്‍ഡ് അപേക്ഷ കൊടിക്കുന്നിലിന് കൈമാറിയത്. പിന്നീട് കണ്ടപ്പോള്‍ മന്ത്രിയോട് ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇക്കാര്യം താന്‍ കൈകാര്യം ചെയ്തുകൊള്ളാം എന്ന് മന്ത്രിയില്‍ നിന്ന് ഉറപ്പുകിട്ടി.

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബോര്‍ഡ് അംഗമാക്കിയുള്ള അറിയിപ്പ് ലഭിക്കുകയുണ്ടായി. തന്റെ നൃത്ത സ്ഥാപനത്തിന് എംപി എന്ന നിലയില്‍ കൊടിക്കുന്നില്‍ പല സഹായങ്ങളും ചെയ്തിട്ടുണ്ടെന്നും ശാലു മൊഴി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :