കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസില്‍ കൊള്ള; പണവും ആഭരണങ്ങളും കവര്‍ന്നു, കവര്‍ച്ച ചെയ്യപ്പെട്ടവരില്‍ കൂടുതലും മലയാളികള്‍

വ്യാഴം, 31 ഓഗസ്റ്റ് 2017 (09:37 IST)

Widgets Magazine

കര്‍ണാടകയില്‍ കെ എസ് ആര്‍ ടി എസ് ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നും ബംഗലൂരുവിലേക്ക് പോയ കെ എസ് ആര്‍ ടി എസ് ബസാണ് കൊള്ളയടിക്കപ്പെട്ടത്. ചന്നപ്പട്ടണയ്ക്കടുത്ത് ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്.
 
ഒഴിഞ്ഞ സ്ഥലത്ത് മൂത്രമൊഴിക്കാനായി ഡ്രൈവര്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംഭവം. ഡ്രൈവര്‍ ഇറങ്ങിയപ്പോള്‍ പുറകേ വന്ന രണ്ട് ബൈക്കുകളില്‍ നിന്നും നാല് ചെറുപ്പക്കാര്‍ ഇറങ്ങി ബസില്‍ കയറുകയായിരുന്നു. യാത്രക്കാര്‍ എന്ന രീതിയിലായിരുന്നു ഇവര്‍ കയറിയത്. ശേഷം കത്തി കാണിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
 
യാത്രക്കാരുടെ പണം, സ്വര്‍ണം തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ കൊള്ളക്കാര്‍ അടിച്ചെടുത്തു. ബഹളം കേട്ട് ഡ്രൈവര്‍ ഓടിവന്ന് വണ്ടിയെടുത്തപ്പോഴേക്കും നാലു പേരും ഇറങ്ങിയോടുകയായിരുന്നു. ചന്നപ്പട്ടണ പൊലീസ് സ്റ്റേഷനില്‍ എല്ലാവരും പരാതി നല്‍കിയിരിക്കുകയാണ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ന്യൂജെന്‍ സന്യാസി ഗുര്‍മീതിന്റെ വയനാട്ടിലെ ഭൂമിയെ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രിയുടെ ഉത്തരവ്

പീഡനക്കേസില്‍ അറസ്റ്റിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിംസിംഗിന്റെ വയനാട്ടിലെ ഭൂമിയെ ...

news

പെണ്‍കുട്ടികള്‍ അത് ചെയ്യരുത്, ആണ്‍കുട്ടികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; അപൂര്‍വ്വ നിയമവുമായി ബനാറസ് ഹിന്ദു സര്‍വകലാശാല

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ബനാറസ് സര്‍വ്വകലാശാലയ്ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ സുപ്രീം ...

news

കരച്ചിലും ഒഴിഞ്ഞുമാറലും ഇനി നടക്കില്ല, കാവ്യയില്‍ നിന്നും പൊലീസ് പ്രതീക്ഷിക്കുന്നത് കുറ്റസമ്മതം?!

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ ഏറെ ...

news

‘നിങ്ങളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല’; മോദിക്കെതിരെ അണ്ണാ ഹസാരെ രംഗത്ത്

മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിടിച്ചുലച്ച അഴിമതി വിരുദ്ധ സമരനായകന്‍ അണ്ണാ ഹസാരെ വീണ്ടും ...

Widgets Magazine