കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി കമല്‍ ഹാസന്‍ ബിജെപിയിലേക്ക്?-വൈറലാകുന്നു കമലിന്റെ വാക്കുകള്‍

ചെന്നൈ, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (14:37 IST)

പിണറായി വിജയനും കമല്‍ ഹാസനും തമ്മിലുള്ള കൂടിക്കാഴ്ച കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലേക്ക് വരികയാണെന്നും സി പി എമ്മിലൂടെയായിരിക്കും ഇതെന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.  സി പി എമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കാനായി കമല്‍ കോഴിക്കോട്ടെത്തുന്നു എന്നായി അടുത്ത പ്രചാരണം. എന്നാല്‍ ഇതിനെതിരെ കമല്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
 
ബി ജെ പി സര്‍ക്കാരുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ബീഫ് പോലുള്ള വിഷയങ്ങള്‍. താന്‍ ബീഫ് കഴിക്കുമായിരുന്നു. ഇപ്പോള്‍ കഴിക്കാറില്ല. എന്ന് കരുതി മറ്റാരെങ്കിലും ബീഫ് കഴിക്കാന്‍ പാടില്ല എന്നില്ല.
എന്റെ ആശയങ്ങളോട് ഒത്തുപോകുന്നതാണെങ്കില്‍, ഭരണപരമായ ആവശ്യത്തിന് വേണ്ടിയാണെങ്കില്‍ അങ്ങനെ ഒരു കൂട്ടായ്മ ഉണ്ടായിക്കൂടായ്കയില്ല. 
 
രാജ്യത്തിന്റെ പുരോഗതിയാണ് പ്രധാനം. എന്റെ ആശയങ്ങള്‍ ബി ജെ പിക്ക് കംഫര്‍ട്ട്ബിള്‍ ആയി തോന്നുമോ എന്ന് തനിക്ക് ഉറപ്പില്ല. ഇടത് പക്ഷ ആശയങ്ങളാണ് തന്റേത്. കമ്യൂണിസ്റ്റ് - സോഷ്യലിസ്റ്റ് ആശയങ്ങളുടെ ആരാധകനായിരുന്നു താന്‍. ചിലത് പരാജയപ്പെട്ടു. ചിലത് വിജയിച്ചു. എന്തായിരുന്നു പരാജയങ്ങള്‍ എന്ന് തിരിച്ചറിയാന്‍ മാത്രം താന്‍ ജീവിച്ചുകഴിഞ്ഞു. കമ്യൂണിസ്റ്റ് ആയി തുടരും എന്ന് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ വിട്ടുവീഴ്ച വേണ്ടിവരുമെന്നും കമല്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ആന്റി... ഇത് ഒക്കെ വെറും ഷോ ഓഫ് ആണ് ’: റിമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ദുല്‍ഖരിന്റെ നായികയായി അഭിനയിക്കാം മമ്മൂട്ടി വേണമെങ്കില്‍ തന്റെ അച്ഛനായി അഭിനയിക്കട്ടെ ...

news

ദിലീപിന്റെ മുഖ്യശത്രുക്കളില്‍ പിണറായിയും മമ്മൂട്ടിയും?! - പല്ലിശ്ശേരി വീണ്ടും

ജയിലില്‍ നിന്നും തിരിച്ചെത്തിയാല്‍ തന്നെ അകത്താന്‍ കുട്ടുനിന്ന പ്രമുഖരോട് പ്രതികാരം ...

news

കൂട്ടുകാരന്‍ മരണത്തിലേക്ക് മുങ്ങിത്താഴുന്നതറിയാതെ സുഹൃത്തുക്കള്‍ സെല്‍‌ഫി എടുത്തു!

കൂടെയുള്ള സുഹൃത്ത് മരണത്തിലേക്ക് മുങ്ങിത്താഴുന്നതറിയാതെ കൂട്ടുകാര്‍ സെല്‍ഫി എടുത്തു. ...

news

മൂന്നു വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി

ഷാര്‍ജയില്‍ ജയിലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് ...