തിരുവനന്തപുരം|
AISWARYA|
Last Updated:
തിങ്കള്‍, 26 ജൂണ്‍ 2017 (11:54 IST)
കന്നുകാലികളെ കൊണ്ടുപോകുന്നതിന് റെയിൽവേ പ്രത്യേകം കോച്ചുകളൊരുക്കുന്നു. ഈ സംവിധാനം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിലാണ്. കന്നുകാലി കടത്തിനും വിൽപനക്കും കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് റെയിൽവേയുടെ പുതിയ നീക്കം.സാധാരണ ട്രെയിനുകളിലാണ് കന്നുകാലികൾക്കുള്ള കോച്ചും ക്രമീകരിക്കുന്നത്.
നിലവിൽ ഗാർഡ് റൂമിലെ കെന്നൽ ബോക്സിലാണ് മൃഗങ്ങളെ കൊണ്ടുപോകുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വളർത്തുനായ്ക്കളെ ഒപ്പം കൊണ്ടുപോകുന്നതിനായി ഏർപ്പെടുത്തിയ ഈ സംവിധാനം പിന്നീട്
പ്രത്യേക ഫീസടച്ച് വളർത്തുനായ്, ആട് തുടങ്ങിയവയെ കൊണ്ടുപോകുന്നതിനുള്ള സംവിധാനമായി മാററ്റിയിരുന്നു. ബുക്കിങ് തുടങ്ങിയ ഉടനെ 3000 ത്തോളം കന്നുകാലികളെയാണ് ഇതിനകം യാത്രക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മൃഗങ്ങല്ക്കുവേണ്ടി ഒരുക്കുന്ന ഈ സൗകര്യം സുരക്ഷിവും സൗകര്യപ്രദവുമാണെന്നാണ് വിലയിരുത്തൽ. മൃഗങ്ങളെ ഗുഡ്സ് ട്രെയിനുകളിൽ കൊണ്ടുപോകുന്നതിന് നിയമപരമായി വിലക്കുണ്ട്. ഇത് പരിഗണിച്ചാണ് എക്സ്പ്രസ് ട്രെയിനുകളിൽ വാഗൺ ചേർക്കുന്നത്. പക്ഷേ ചാർജ് കൂടുതലാകും. ഒരു ബോഗിക്ക് രണ്ട് ലക്ഷം രൂപവരെയാണ് നിരക്ക്.
പുതിയ ക്രമീകരണം മൃഗങ്ങളെ വാഹനങ്ങളിൽ കടത്തുന്നതിനെക്കാൾ സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമാണെന്നാണ് വിലയിരുത്തൽ. മൃഗങ്ങളെ ഗുഡ്സ് ട്രെയിനുകളിൽ കൊണ്ടുപോകുന്നതിന് നിയമപരമായി വിലക്കുണ്ട്. ഇത് പരിഗണിച്ചാണ് എക്സ്പ്രസ് ട്രെയിനുകളിൽ വാഗൺ ചേർക്കുന്നത്.
എന്നാൽ ചാർജ് കൂടുതലാകും. ഒരു ബോഗിക്ക് രണ്ട് ലക്ഷം രൂപവരെയാണ് നിരക്ക്. ബുക്കിങ് തുടങ്ങിയ ഉടനെ 3000 ത്തോളം കന്നുകാലികളെയാണ് ഇതിനകം യാത്രക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സേലത്തുനിന്ന് ഗുവാഹതിയിലേക്ക് 20 പശുക്കളെയും വില്ലുപുരത്തുനിന്ന് ബംഗാളിലേക്ക് 20 കന്നുകാലികളെയുമാണ് ആദ്യം കൊണ്ടുപോകുന്നത്. സ്വകാര്യ ഏജൻറുമാരാണ് ബുക്ക് ചെയ്തവരിൽ അധികവും.