ഓട്ട പാത്രത്തില്‍ വെള്ളം കോരുന്ന മോദി; കള്ളപ്പണവിരുദ്ധദിനം വിഡ്ഢിദിനമായി ആചരിച്ച് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്, വ്യാഴം, 9 നവം‌ബര്‍ 2017 (09:59 IST)

നോട്ടുനിരോധനത്തിന്റെ വാര്‍ഷികം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുമ്പോള്‍ കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ നബംവര്‍ 8നെ വിഡ്ഢി ദിനമായാണ് ആചരിച്ചത്. കെഎസ് യു ലോ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിഡ്ഢി ദിനാചരണം നടത്തിയത്. 
 
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ താറുമാറാക്കിയ തീരുമാനത്തെ മോദിയുടെ മുഖം മൂടിയണിഞ്ഞ് ഓട്ട പാത്രത്തില്‍ വെള്ളം കോരിയാണ് വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചത്. വിഡ്ഢി ദിനാചരണം കെഎസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി മനു അര്‍ജുന്‍ ഉദ്ഘാടനം ചെയ്തു. നോട്ടു നിരോധനം മൂലം രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ച ദുരിതത്തെക്കുറിച്ചും സാമ്പത്തിക രംഗത്തെ തകര്‍ച്ചയെക്കുറിച്ചും പരിപാടിയുടെ അദ്ധ്യക്ഷന്‍ ജിഷില്‍ രാമചന്ദ്രന്‍ സംസാരിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സരിതയെ രക്ഷിക്കാൻ ഉമ്മൻചാണ്ടി ശ്രമിച്ചു, അന്വേഷണസംഘം വഴിമാറി; സോളാർ റിപ്പോർട്ട്

സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ അന്വേഷണ സംഘം ശ്രമിച്ചുവെന്ന് ...

news

ഉമ്മൻ ചാണ്ടിയെ ക്രിമിനൽ നടപടിയിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചു, തിരുവഞ്ചൂരും കൂട്ടുനിന്നു; സോളാർ റിപ്പോർട്ട് സഭയിൽ

സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ അന്വേഷണ സംഘം ശ്രമിച്ചുവെന്ന് ...

news

ഹിമാചല്‍ പ്രദേശില്‍ നിയമസഭാ വോട്ടെടുപ്പ് ആരംഭിച്ചു

ഹിമാചല്‍പ്രദേശ് നിയമസഭ വോട്ടെടുപ്പ് ആരംഭിച്ചു. ആകെയുള്ള 68 സീറ്റുകളിലേക്ക് ബിജെപിയും ...

news

സോളാർ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനു പിന്നിൽ? - മുഖ്യമന്ത്രി വ്യക്തമാക്കി

കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് ഇന്ന് സഭ സാക്ഷ്യം വഹിക്കുന്നത്. ...

Widgets Magazine