Widgets Magazine
Widgets Magazine

ഒരേ സമയം ഒന്നിലധികം സെക്സ് പാര്‍ട്ട്ണര്‍ ഉണ്ടോ?, എന്നെ കണ്ടാല്‍ ശരിക്കും അങ്ങനെ ഒക്കെ തോന്നുമോ? - വൈറലായി ആ വാക്കുകള്‍

വെള്ളി, 4 ഓഗസ്റ്റ് 2017 (10:56 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

നിങ്ങള്‍ക്ക് എത്ര ലൈംഗിക പങ്കാളി ഉണ്ട്?. പെട്ടന്നൊരു ദിവസം നിങ്ങളോട് ഒരാള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചാല്‍ എന്താകും മറുപടി?. പങ്കാളി കൂടെയുള്ളപ്പോഴാണ് ഈ ചോദ്യമെങ്കില്‍ പറയുകയേ വേണ്ട. തനിക്കിങ്ങനെ ഒരു അനുഭവം ഉണ്ടായതായി സുനിത ദേവദാസ് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സുനിത തന്റെ അനുഭവം പങ്കുവെച്ചത്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
വല്യ കുലസ്ത്രീയായി കാനഡ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങി ഇമിഗ്രേഷന്‍ ഓഫീസറെ കണ്ടപ്പോള്‍ രണ്ടാമത്തേയോ മൂന്നാമത്തേയോ ചോദ്യങ്ങള്‍ ഇങ്ങനെയായിരുന്നു.
 
രണ്ടു കുട്ടികളുടേയും അച്ഛന്‍ ഒരാളാണോ? 
നിങ്ങളുടെ നിലവിലുള്ള ഭര്‍ത്താവ് ഏതെങ്കിലും കുട്ടിയുടെ അച്ഛന്‍ ആണോ? 
 
പെട്ടന്നുണ്ടായ ഞെട്ടലില്‍ ങേ... എന്നെ കണ്ടാല്‍ അങ്ങനൊക്കെ തോന്നുമോ എന്നോര്‍ത്ത് വിയര്‍ത്തു പൊടിഞ്ഞു തളര്‍ന്നു പോയി. അടുത്തിരിക്കുന്ന ഭര്‍ത്താവിനെ തലയുയര്‍ത്തി നോക്കാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത ദിവസം ഫാമിലി ഡോക്ടറെ കണ്ടപ്പോള്‍ പ്രധാനപ്പെട്ട ചോദ്യങ്ങളില്‍ ചിലത്.
 
നിങ്ങള്‍ക്ക് എത്ര ലൈംഗിക പങ്കാളി ഉണ്ട്? 
മുന്‍പ് എന്തെങ്കിലും ലൈംഗിക രോഗങ്ങള്‍ വന്നിട്ടുണ്ടോ? 
ഒരേ സമയം ഒന്നിലധികം സെക്സ് പാര്‍ട്ട്ണര്‍ ഉണ്ടോ എന്നൊക്കെയായിരുന്നു.
 
വീണ്ടും ആത്മാഭിമാനം പൊടിഞ്ഞു തകര്‍ന്ന് നിസഹായയായി അവരെ നോക്കി. എന്നെ കണ്ടാല്‍ ശരിക്കും അങ്ങനൊക്കെ തോന്നുമോ എന്ന്. അങ്ങനെയാണ് കള്‍ച്ചറല്‍ ഷോക്കുകള്‍ ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഇതൊക്കെ ചര്‍ച്ച ചെയ്യാമെന്നും ഇത്തരം കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യാന്‍ കഴിയുന്നത് എത്ര ആശ്വാസകരമാണെന്നും തോന്നാന്‍ തുടങ്ങി.
 
വ്യക്തി എന്ന നിലയില്‍ വലിയ മാറ്റം ഈ നാട് എന്നിലുണ്ടാക്കിയിട്ടുണ്ട്. ചിന്തകളിലൊക്കെ സ്വതന്ത്രയാവാന്‍ കഴിഞ്ഞു. പറഞ്ഞു വന്നത് ഇത്രയേ ളള്ളു. ഇന്നലെ ഡോക്ടറെ കണ്ടപ്പോഴും അവര്‍ ചോദിക്കുന്നു... പുതിയ സെക്ഷ്വല്‍ പാര്‍ട്ട്ണര്‍ ഉണ്ടോ? അതോ എല്ലാം പഴയ പോലെ എന്ന്.
 
ഇത്തരം ചോദ്യങ്ങള്‍ തലച്ചോറിലുണ്ടാക്കുന്ന ഒരു പ്രകമ്പനം ഉണ്ടല്ലോ. അത് സത്യസന്ധനായ ഒരു വ്യക്തിയാവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നതാണ്.  മനസിന്റെ വാതിലുകള്‍ ആകാശത്തോളം തുറക്കും. അതേയ് സദാചാരവാദികളേ. എല്ലാര്‍ക്കും ഇതൊക്കെ ഒന്നില്‍ കൂടുതല്‍ വേണമെന്നോ മലയാളി കുടുംബത്തിന്റെ കപട അടിത്തറ പൊളിക്കണമെന്നോ അല്ല പറഞ്ഞു വരുന്നത്. ഇത്തരം കാര്യങ്ങള്‍ കൂടി തുറന്നു സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് മാനസികമായി വളരണം എന്നാണ്. അതേ.. മാനസികമായി തന്നെ വളരണം. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കരിപ്പൂരില്‍ ലാൻഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി; വന്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി റൺവേയിൽനിന്നു പുറത്തുപോയി. ...

news

‘എന്റെ ഇഷ്ടനടന്‍ മമ്മൂട്ടിയാണ്, പക്ഷേ ദിലീപ് ആണെന്ന് പറയാന്‍ പറഞ്ഞു, ജനപ്രിയനായകന്‍ എന്റെ ജീവിതം നശിപ്പിച്ചു‘ - ജാസിര്‍ പറയുന്നു

തന്റെ ജനപ്രിയത വര്‍ദ്ധിക്കുന്നതിനായി നടന്‍ ദിലീപ് തന്നെ ഉപയോഗിച്ചുവെന്നും തന്റെ ജീവിതം ...

news

ചപ്പാത്തി കോലു കൊണ്ട് ഏഴ് മാസം പ്രായമുള്ള മകനെ അച്ചന്‍ അടിച്ചു കൊന്നു !

ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം. മധ്യപ്രദേശ് ...

news

കളി കാര്യമായി; മദ്യ കുപ്പികളുമായി രണ്ടായിരത്തോളം അടി താഴ്ചയുള്ള കൊക്കയ്ക്ക് മുകളില്‍; പിന്നെ സംഭവിച്ചത് - വീഡിയോ കാണാം !

രണ്ടായിരത്തോളം അടി താഴ്ചയുള്ള കൊക്കയിലേക്ക് രണ്ട് യുവാക്കള്‍ വീഴുന്ന വീഡിയോ സാമൂഹ്യ ...

Widgets Magazine Widgets Magazine Widgets Magazine