ഒരു നോക്കു കാണാന്‍... ; കെ പി എസി ലളിത ദിലീപിനെ ജയിലിലെത്തി കണ്ടു

ശനി, 16 സെപ്‌റ്റംബര്‍ 2017 (17:15 IST)

Widgets Magazine

കൊച്ചിയില്‍ യുവനടിയെ അക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ മുതിര്‍ന്ന നടിയും കേരള സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെ പി എസി ലളിത ജയിലിലെത്തി സന്ദര്‍ശിച്ചു. വൈകിട്ട് നാലുമണിയോടെ ആലുവ സബ്ജയിലിലെത്തിയാണ് കെ പി എസി ലളിത ദിലീപിനെ കണ്ടത്. ദിലീപിന്റെ സഹോദരിക്കൊപ്പമാണ് ലളിത ജയിലിലെത്തിയത്. സന്ദര്‍ശനം പത്ത് മിനുറ്റ് നീണ്ടു. സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ലളിത തയ്യാറായില്ല. 
 
അതേസമയം, ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങൾ നടന്നത്. കേസിലെ കോടതി നടപടികൾ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. 
 
നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതിൽ അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണു ഹർജിയിൽ ദിലീപ് പറയുന്നത്. കേസിൽ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 28വരെ കോടതി നീട്ടിയിട്ടുമുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വാദം പൂർത്തിയായി; ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച - റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

news

മടക്കം ഇടതിലേക്കോ, യുഡിഎഫിലേക്കോ ?; വ്യക്തമായ സൂചന നല്‍കി മാണി രംഗത്ത്

കേരളാ കോൺ ഗ്രസിന് എപ്പോഴും എവിടേയും ക്ഷണമുണ്ട്. അതിനാല്‍ അക്കാര്യങ്ങള്‍ വേണ്ട സമയത്ത് ...

news

മോഹന്‍ലാലിനു പ്രധാനമന്ത്രിയുടെ കത്ത്

സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിക്ക് പിന്തുണതേടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടൻ മോഹൻലാലിന് ...

news

രണ്ടും കല്‍പ്പിച്ച് ദിലീപ്, എന്തൊക്കെ സംഭവിച്ചാലും പിടിവിടില്ലെന്ന് പൊലീസ്!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...

Widgets Magazine