ഒടുവില്‍ ദിലീപ് ചിരിച്ചു, ഇനി കരയേണ്ടി വരില്ല? - ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞു, തെളിവില്ലാതെ പൊലീസ്

വ്യാഴം, 3 ഓഗസ്റ്റ് 2017 (09:05 IST)

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും നിര്‍ണായകമായ തെളിവാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍. ഈ മൊബൈല്‍ ഫോണിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. 
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോൺ കത്തിച്ചു കളഞ്ഞതായി അഡ്വക്കേറ്റ് രാജു ജോസഫ് പോലീസിന് മൊഴി നൽകി.
 
കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് രാജു ജോസഫിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് രാജു മൊബൈല്‍ നഴിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. 
 
പൾസർ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്. അതുകൊണ്ട് തന്നെ രാജു ജോസഫിന് കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും അറിയാമെന്ന് പൊലീസ് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റും ചോദ്യം ചെയ്യലും. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
 
ഫോണ്‍ കത്തിച്ചുവെന്ന് പൊലീസിനും സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവാണ് പോലീസിന് നഷ്ടമായിരിക്കുന്നത്. ഇത് അന്വേഷണ ഉദ്യോഗസ്ഥന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജയിലില്‍ എത്തിയ ദിലീപ് അവരോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യ ...

news

‘ഞാന്‍ മൈനറാണ്, വിവാഹം മുടക്കാന്‍ ഞങ്ങള്‍ പരമാവധി നോക്കി, വരനോട് എല്ലാം പറഞ്ഞിരുന്നു’ - സോഷ്യല്‍ മീഡിയ ആഘോഷിച്ച ആ കാമുകന്‍ പറയുന്നു

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ഒരു വാര്‍ത്തയുണ്ട്. ‘തേപ്പുകാരിയും ...

news

ശ്രീകുമാറാണോ കാവ്യയാണോ കാരണം? - മധുവാര്യര്‍ കൃത്യമായ ഉത്തരം നല്‍കി?!

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെ കഴിഞ്ഞ ...

news

കാവ്യയെ എങ്കിലും രക്ഷപെടുത്തണം! - സൂപ്പര്‍താരങ്ങള്‍ കാണേണ്ടവരെ കണ്ടു?!

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനേയും കാവ്യ മാധവനേയും പ്രതികളാക്കണമെന്ന് ...