എ കെ ആന്റണിയെ ഒരുപാട് സഹായിച്ചിട്ടുണ്ട്, പക്ഷേ അതു ഞാന്‍ പറയില്ല, അദ്ദേഹം തന്നെ പറയട്ടെ: സുരേഷ് ഗോപി

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (08:53 IST)

മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയെ താന്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് നടനും എം പിയുമായ സുരേഷ് ഗോപി. അദ്ദേഹത്തെ എന്തിനൊക്കെ സഹായിച്ചു എന്ന കാര്യങ്ങള്‍ താന്‍ പറയില്ലെന്നും അത് അദ്ദേഹമാണ് വെളിപ്പെടുത്തേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
 
എ കെ ആന്റണി വലിയ മനുഷ്യനാണ്. സെക്രട്ടറിയേറ്റിനു മുന്നില്‍ ആദിവാസികള്‍ സമരം ചെയ്തപ്പോള്‍ അവരുടെ ആവശ്യങ്ങള്‍ നടത്തികൊടുത്തു. അവരോടോപ്പം നിന്നു. ആ സമയത്ത് ആദിവാസികളുടെ ഭൂസമര പ്രശ്നങ്ങള്‍ അദ്ദേഹവുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും എം പി വ്യക്തമാക്കി. 
 
തിരുവനന്തപുരത്ത് ജനാധിപത്യ രാഷ്ട്രീയ സഭയുടെ ഭൂസമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിച്ചിട്ട് ശബരിമലയിലെ താന്ത്രിമുഖ്യന്‍ ആകണമെ ന്ന് സുരേഷ് ഗോപി അടുത്തിടെ പറഞ്ഞത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 
   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സുരേഷ് ഗോപി എ കെ ആന്റണി Cinema Ak Aantoy സിനിമ Suresh Gopi

വാര്‍ത്ത

news

പിറന്നുവീണ് ആറാം മിനിറ്റില്‍ ചരിത്രം സൃഷ്ടിച്ചവളായിരുന്നു ഭാവന !; എങ്ങിനെയെന്നല്ലേ ?

പിറന്നുവീണ് ആറാം മിനിറ്റില്‍ നവജാതശിശുവിന് ആധാര്‍ നമ്പര്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ ...

news

നടിയെ ആക്രമിച്ച കേസ്; നാദിര്‍ഷായുടേയും കാവ്യയുടേയും മുന്‍‌കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷായുടേയും നടി കാവ്യാ ...

news

അടുത്ത ജന്മത്തിൽ അധ:കൃതനായി ജനിക്കണം, ദളിതനു വേണ്ടി പോരാടണം: സുരേഷ് ഗോപിക്ക് പ്രത്യക്ഷ മറുപടിയുമായി പി.സി.ജോർജ്

നടനും എം പിയുമായ സുരേഷ് ഗോപിക്ക് പ്രത്യക്ഷ മറുപടിയുമായി പി.സി.ജോർജ് എം.എൽ.എ രംഗത്ത്. ...

news

മതം മാറാന്‍ ആതിരയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല: യുവതിയുടെ വെളിപ്പെടുത്തല്‍

ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശിനി ആതിരയെ ...