Widgets Magazine
Widgets Magazine

എ​ടി​എ​മ്മി​ൽ​ നി​ന്നും പണം പിന്‍‌വലിച്ചതോടെ പണിപാളി; 23കാരനൊപ്പം ഒളിച്ചോടിയ ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യു​വ​തി പിടിയിലായത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍

ച​വ​റ/വയനാട്, ശനി, 7 ഒക്‌ടോബര്‍ 2017 (15:41 IST)

Widgets Magazine
police , arrest , lovers , women , girl , പൊലീസ് , യുവതി , ഒളിച്ചോടി , കാമുകന്‍ , കാമുകി ,വയനാട്

കാമുകനൊപ്പം മുങ്ങിയ ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യു​വ​തി പൊലീസിന്റെ പിടിയിലായി. ച​വ​റസ്വ​ദേ​ശിയായ 28 വയസുകാ​രി​യാണ് 23കാരനായ കാ​മു​ക​നോ​ടൊ​പ്പം കൽപ്പറ്റ പൊലീസിന്റെ പിടിയിലയത്.

മൂന്ന് വര്‍ഷം മുമ്പ് യുവതിയുടെ ഭര്‍ത്താവിന്റെ കടയിലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു യു​വാ​വ്. ഭാര്യയുമായി അടുപ്പമുണ്ടെന്ന് മനസിലായതോടെ എ​ട്ടു​മാ​സം മുമ്പ് യു​വാ​വി​നെ ഭര്‍ത്താവ് ക​ട​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ടു. ഇ​തി​നു​ശേ​ഷം ഇ​രു​വ​രും ത​മ്മി​ൽ മൊ​ബൈ​ൽ​ ഫോ​ണി​ലൂ​ടെ ബന്ധം തുടരുകയും ക​ഴി​ഞ്ഞ മാസം 18ന് ഒളിച്ചോടുകയുമായിരുന്നു.

യുവതിയെ കാണാതായതോടെ ഭര്‍ത്താവ് ച​വ​റ സിഐക്ക് പരാതി നല്‍കി. ബന്ധുക്കളുടെയും പരിചയക്കാരുടെയും വീടുകളില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടെ യു​വ​തി സു​ൽ​ത്താ​ൻ ​ബ​ത്തേ​രി​യി​ലു​ള്ള ഒ​രു എ​ടി​എ​മ്മി​ൽ​ നി​ന്നും 40,000 രൂ​പ പി​ൻ​വ​ലി​ച്ചു. അടുത്ത ദിവസം തന്നെ വ​യ​നാ​ട്ടി​ലു​ള്ള ഒ​രു എ​ടി​എം കൗ​ണ്ട​റി​ൽ​നി​ന്ന് വീ​ണ്ടും 40,000 രൂ​പ​യും പിന്‍‌വലിച്ചതോടെ വ​യ​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇതിനിടെ ലഭിച്ച ഒരു ഫോണ്‍ നമ്പര്‍ പരിശോധിച്ചതോടെ യു​വ​തി​യു​ടെ​യും കാ​മു​ക​ന്‍റെ​യും കൂടുതല്‍ വി​വ​ര​ങ്ങ​ൾ പൊലീസിന് ലഭിക്കുകയും ഇരുവരും വയനാട്ടില്‍ ഉണ്ടെന്ന് പൊലീസിന് വ്യക്തമാകുകയും ചെയ്‌തു. തുടര്‍ന്ന് ക​ൽ​പ്പ​റ്റ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ച​വ​റ പോ​ലീ​സ് വയനാട്ടില്‍ എത്തുകയും ക​ൽ​പ്പ​റ്റ​യി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ന് സ​മീ​പം ​വ​ച്ച് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന കാ​മു​ക​നേ​യും കാ​മു​കി​യേ​യും പിടികൂടുകയുമായിരുന്നു.

കാമുകനൊപ്പം ആഡംബര ജീവിതം നയിക്കാനാണ് യുവതി അക്കൌണ്ടില്‍ നിന്നും പണം എടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജിഎസ്ടിയിലെ പൊളിച്ചെഴുത്ത്; വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെ എത്തിയെന്ന് പ്രധാനമന്ത്രി

ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ വ്യാപാരികള്‍ക്ക് ദീപാവലി ...

news

'എന്നാലും അയാൾക്കെങ്ങനെ കഴിഞ്ഞു?' - ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ

ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ഭർത്താവ് ഒളിവിൽ. കാമുകിയെ സ്വന്തമാക്കുന്നതിനു ...

news

ദിലീപിനെതിരായ കേസിൽ 300 സാക്ഷികൾ, നാലു യുവനടിമാരും ലിസ്റ്റിൽ!

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ നാല് യുവനടിമാർ അന്വെഷണ സംഘത്തിനു മുമ്പാകെ ...

news

പഞ്ച്കുളയിലെ കലാപത്തിന്റെ മുഖ്യ സൂത്രധാര ഹണിപ്രീത്; പപ്പയുടെ ഏഞ്ചല്‍ വാരിയെറിഞ്ഞത് 1.25 കോടി രൂപയെന്ന് പൊലീസ്

മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം ...

Widgets Magazine Widgets Magazine Widgets Magazine