Widgets Magazine Widgets Magazine
Widgets Magazine

എൽഡിഎഫിനെ പൊളിക്കാനല്ല, ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ യാത്ര നടത്തുന്നത്: തോമസ് ചാണ്ടിക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

കൊച്ചി, ബുധന്‍, 1 നവം‌ബര്‍ 2017 (10:06 IST)

Widgets Magazine

 
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  എൽ.ഡി.എഫ് പൊളിക്കാനല്ല ,​മറിച്ച് ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ ജാഥ നടത്തുന്നതെന്ന് കാനം പറഞ്ഞു. ഇനിയും കായൽ​ കൈയേറുമെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിക്കാന്‍ താല്പര്യമില്ല. അദ്ദേഹം ആലപ്പുഴയിൽ വച്ച് പറഞ്ഞതിന് അതേവേദിയിൽ വച്ച് തന്നെ താൻ മറുപടി പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു. 
 
ഇത്തരത്തിൽ പറയുന്നത് ശരിയാണോ എന്നകാര്യം അദ്ദേഹം തന്നെയാണ് ചിന്തിക്കേണ്ടത്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. തോമസ് ചാണ്ടി കായൽ കൈയേറിയതായി തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരെ ഉചിതമായ നിയമനടപടികൾ സര്‍ക്കാര്‍ സ്വീകരിക്കും. ഒരു നിയമവും ഒറ്റരാത്രി കൊണ്ട് നടപ്പാവില്ല. ആരോപണങ്ങളെല്ലാം പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ജയറാമും നാദിർഷായും സിദ്ദിഖും കുടുങ്ങും? ദിലീപിനു ഇപ്പോൾ കിട്ടിയിരിക്കുന്നത് എട്ടിന്റെ പണി!

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ നടൻ ദിലീപിനു ഇപ്പോൾ ...

news

സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷയായി സഹോദരിയെ നഗ്നയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു

സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷയായി സഹോദരിയെ നഗ്നയായി ഒരു മണിക്കൂറോളം നടത്തിച്ചു. ലോകത്തെ ...

news

കേരളം പിറന്നത്‌ പരശുരാമൻ എറിഞ്ഞ മഴുകൊണ്ടല്ല, തോമസ് ചാണ്ടി നികത്തിയ കായലിൽ നിന്ന്: രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു

തോമസ് ചാണ്ടി വിഷയത്തിൽ സി.പി.എമ്മിനെതിരെയും സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി നടൻ ജോയ് ...

news

വന്ദേമാതരം പാടാനറിയാതെ ബിജെപി നേതാവ്; സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം

എന്ത് വിഷയവും നിസാരമായി ട്രോളാനുള്ള ട്രോളന്മാരുടെ കഴിവ് സമ്മതിക്കണം. എന്തിനെയും ...

Widgets Magazine Widgets Magazine