എംജി ആക്രമണം: തിരുവനന്തപുരം ജില്ലയില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍

തിരുവനന്തപുരം| WEBDUNIA| Last Updated: ചൊവ്വ, 30 ജൂലൈ 2013 (10:48 IST)
PRO
എംജി കോളേജില്‍ വിദ്യാര്‍ഥികളെ പൊലീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ ഉണ്ടായി.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോളേജ് സന്ദര്‍ശിച്ചു.തിങ്കളാഴ്ച്ച രാവിലെ എംജി കോളേജില്‍ പൊലീസ് ലാത്തിചാര്‍ജ്

അഞ്ച് എബിവിപി പ്രവര്‍ത്തകരെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം അക്രമാസക്തമാവുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :