ഇനി കേരളം വിട്ടൊരു കളിക്കില്ലെന്ന് ശ്രീശാന്ത്. കേരളത്തില്‍ തന്നെ ഉറച്ചു നില്‍ക്കാനാണ് ശ്രീശാന്തിന്റെ തീരുമാനം. ശ്രീശാന്ത് കേരളത്തില്‍ തന്നെയുണ്ടാകുമെന്ന് സഹോദരന് ദീപുശാന്താണ് ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കിയത്. വളരെക്കാലമായി ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയിരുന്ന ശ്രീശാന്ത് കേരളത്തിലേക്ക് മാറും. ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശ്രീശാന്ത് ഏതാനും മാസങ്ങളായി കേരളത്തിലുണ്ട്.
വിവാദങ്ങളെത്തുടര്‍ന്ന് നാട്ടില്‍ തന്നെ നില്‍ക്കാനുള്ള കുടുംബത്തിന്റെ ഉപദേശമല്ല, മറിച്ച് പരിശീലന സൗകര്യങ്ങള്‍ കേരളത്തില്‍ മുന്‍പത്തേതിനേക്കാള്‍ കൂടുതലാണ് എന്നതാണ് ശ്രീശാന്തിനെ കേരളത്തില്‍ തന്നെ നില്ക്കാന് പ്രേരിപ്പിക്കുന്നത്. കേസിലെ വിധി എന്തുതന്നെയായാലും കേരളത്തിലെ ക്രിക്കറ്റിന്റെ വളര്‍ച്ചക്കും പുതിയ താരങ്ങളെ പരിശീലിപ്പിക്കുന്നതിനും വേണ്ടി ശ്രീശാന്ത് പ്രവര്‍ത്തിക്കും.
സ്വകാര്യ ചാനലിലെ ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ ശ്രീശാന്ത് പങ്കെടുത്തേക്കും എന്ന വാര്‍ത്ത തെറ്റാണെന്നും സഹോദരന് കൂട്ടിച്ചേര്‍ത്തു. എറണാകുളം കോതമംഗലത്ത് ജനിച്ച ശ്രീശാന്ത്, ക്രിക്കറ്റ് പരിശീലനത്തിനു വേണ്ടി കൊച്ചിയിലേക്ക് താമസം മാറ്റുകയായിരുന്നു. പിന്നീട് മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങള്‍ക്കായാണ് ശ്രീശാന്ത് ബാംഗ്ലൂരിലേക്ക് താമസം മാറിയത്.