Widgets Magazine Widgets Magazine
Widgets Magazine

ആ കുഞ്ഞുമനസ്സിൽ നിന്നും വന്ന ചോദ്യം കേട്ട് വി എസ് ഞെട്ടി!

വ്യാഴം, 4 മെയ് 2017 (11:02 IST)

Widgets Magazine

ശിശുക്ഷേമ സമിതിയുടെ അവധിക്കാല ക്യാംപില്‍ കുട്ടികളുടെ കുട്ടി ചോദ്യങ്ങൾക്ക് നിറഞ്ഞ പുഞ്ചിരിയോടെ മറുപടി നൽകി ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനും മുതിർന്ന ഇടതുപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന്‍. ഇന്നലെ തിരുവനന്തപുരത്തെ ശിശുക്ഷേമസമിതി ക്യാംപില്‍ എത്തിയ വിഎസിനെ നിറഞ്ഞ കൈയ്യടിയോടെയാണ് കുട്ടികൾ സ്വീകരിച്ചത്.
 
നര്‍മ്മവും കുസൃതിയും നിറഞ്ഞ ചോദ്യങ്ങളായിരുന്നു കുട്ടികൾ ഓരൊരുത്തരും ചോദിച്ചത്. അതിനെ‌ല്ലാം നിറഞ്ഞ ചിരിയോടെയായിരുന്നു അദ്ദേഹത്തിന്റെ മറുപ‌ടി. ഇനി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്നായിരുന്നു ചിലരുടെ ചോദ്യം. ഉണ്ടെന്നോ, ഇല്ലെന്നോ മറുപടി പറയാതെ ഒഴുക്കന്‍ മട്ടില്‍ ചിരിയോടെയുളള ഒരു തലയാട്ടലായിരുന്നു വിഎസിന്റെ മറുപടി.
 
ശേഷം ഒരു ചെറിയ കുട്ടിയുടെ ചോദ്യം വിഎസിനെ മാത്രമല്ല, അടുത്ത് നിന്നവരെ കൂടി ഞെട്ടിച്ചു കളഞ്ഞു. സാറ് പോക്കിമോന്‍ കളിച്ചിട്ടുണ്ടോ എന്നായിരുന്നു അത്. അതെന്താണെന്ന് അറിയാത്തതു കൊണ്ടാണോ എന്തോ അതിനും ചിരി തന്നെയായിരുന്നു മറുപടി. കുഞ്ഞുമനസ്സിൽ ഉദിച്ച ചോദ്യം ഒരു സംശയവുമില്ലാതെ വെട്ടിത്തുറന്ന് ചോദിച്ച കുട്ടിയുടെ മനസ്സ് ഏവരേയും ചിരിപ്പിച്ചു.
 
ആരെങ്കിലും നിര്‍ബന്ധിച്ചിട്ടാണോ അതോ സ്വന്തം ഇഷ്ടപ്രകാരമാണോ സാറ് രാഷ്ട്രീയത്തില്‍ വന്നതെന്നായിരുന്നു മറ്റൊരു കുട്ടിക്ക് അറിയേണ്ടിയിരുന്നത്. സ്വന്തം താത്പര്യപ്രകാരമെന്ന് വിഎസ് മറുപടി നൽകി. കുട്ടികളോടൊപ്പം ചിത്രങ്ങളെടുക്കാനും വിഎസ് താൽപ്പര്യം കാണിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പുതിയ രാഷ്ട്രീയ കൂട്ടുകെ‌ട്ട് എവിടെയും ചർച്ച ‌ചെയ്തിട്ടില്ല, ചരൽക്കുന്നിൽ ചർച്ച ചെയ്തത് ഇതൊന്നുമല്ല: പി ജെ ജോസഫ്

സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം വിഭാഗം ജയിച്ച ...

news

അവിശുദ്ധ ബന്ധം ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ആകില്ല: ബിനോയ് വിശ്വം

ഒരേസമയം കോണ്‍ഗ്രസിനോടും ബിജെപിയോടും വിലപേശുകയായിരുന്ന കെ എം മാണി എങ്ങനെയാണ് ...

news

മദ്യം വേണ്ടവർ കക്കൂസിലാണെങ്കിലും നക്കിക്കുടിക്കും: ജി സുധാകരൻ

മദ്യം ആവശ്യമുള്ളവർ കക്കൂസിൽ നിന്നാണെങ്കിലും നക്കിക്കുടിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി ...

news

ആറു വർഷമായി കയറിയിറങ്ങിയിട്ടും ഫലമില്ല; സർക്കാർ ജീവനക്കാരന്റെ ദേഹത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ചു

താലൂക്ക് ഓഫീസുകളിലും പഞ്ചായത്തുകളിലും ഒരാവശ്യവുമായി എത്തുന്നവരെ ഇട്ട് വലയ്ക്കുന്ന പ്രകൃതം ...

Widgets Magazine Widgets Magazine