ആറന്മുളയില് വിമാനത്താവളം വേണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിമാനത്താവള നിര്‍മാണത്തിന് അനുമതി കൊടുത്തത് ഇടതുസര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഭൂമി ഏറ്റെടുക്കുകയോ നിലം നികത്തുകയോ ചെയ്തിട്ടില്ല. വിമാനത്താവളം വേണമെന്നതാണ് ജനഹിതവമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നികത്തിയ നിലങ്ങള്‍ ഇനി ഒന്നും ചെയ്യാനാവില്ല. മുന്‍പ് നെടുമ്പാശേരിയില്‍ വിമാനത്താവളം വന്നപ്പോഴും സമാനമായ രീതിയില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.