'ആരു ചെയ്ത പാപമിന്നു പേറിടുന്നു... മാതാവേ'; രാമലീല റിലീസിന് മുന്നോടിയായി അരുണ്‍ ഗോപി വേളാങ്കണിയില്‍ !

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (15:38 IST)

Widgets Magazine

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പൂജ റിലീസിന് പുറത്തുറങ്ങുന്ന ദിലീപ് ചിത്രമായ രാമലീലയ്ക്കുവേണ്ടി. രാമലീലയ്ക്കൊപ്പം മൂന്ന് ചിത്രങ്ങള്‍ക്കൂടെ അന്നു തിയ്യേറ്ററിലേക്ക് എത്തുമെന്ന വാര്‍ത്ത വന്നിരുന്നു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് പല തവണയായി റിലീസിങ്ങ് മാറ്റിയ പൂജ അവധിക്ക് തിയ്യേറ്ററിലെത്തിക്കാമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
 
എന്നാല്‍ ദിലീപ് ചിത്രമായ രാമലീല തിയ്യേറ്ററിലെത്തുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതു കൂടാതെ ചിത്രത്തിനെതിരെ നിരവധി ക്യാമ്പയിനും നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് അതൊന്നുമല്ല. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സംവിധായകന്‍ അരുണ്‍ ഗോപി വേളാങ്കണ്ണിയില്‍ എത്തിയതാണ്. അരുണ്‍ ഗോപി തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
 
രാമലീല റിലീസിന് മുന്നേ വേളാങ്കണ്ണിയില്‍ എത്തിയ അരുണ്‍ ഗോപി മാതാവിനോടുള്ള തന്റെ പ്രാര്‍ത്ഥ രാമലീലയിലെ ഗാനത്തോട് ചേര്‍ത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ്. പോസ്റ്റിന് താഴെ വിജയാശംസകളുമായി നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആരു ചെയ്ത പാപമിന്നു പേറിടുന്നു... മാതാവേ.. എന്ന് പറഞ്ഞു കൊണ്ടാണ് അരുണ്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
 
 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

രോഹിൻഗ്യകൾ അനധികൃത കുടിയേറ്റക്കാര്‍; അഭയാര്‍ഥികളെ മ്യാൻമാറിലേക്ക് മടക്കി അയക്കും: രാജ്നാഥ് സിംഗ്

രോഹിൻഗ്യകൾ അനധികൃത കുടിയേറ്റക്കാരാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയിൽ ...

news

തൊഴിലില്ലായ്മയില്‍ വീര്‍പ്പുമുട്ടുന്ന യുവാക്കള്‍ക്ക് ഇതാ ഒരിത്തിരി ആശ്വാസമായി സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി

തൊഴിലില്ലായ്മ കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിൽ ഇതിനൊരു ആശ്വാസമെന്ന നിലയിൽ കഴിഞ്ഞ ദിവസം ...

news

'എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല’ - മരിക്കും മുമ്പ് അഞ്ജന കണ്ണാടിയില്‍ എഴുതിയത് ഇങ്ങനെയായിരുന്നു

ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ...

news

യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിയായ അമ്മയുടെ കാമുകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

19 കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. യുവതിയുടെ ...

Widgets Magazine