Widgets Magazine
Widgets Magazine

ആരും പറഞ്ഞ് പോകും അപാരബുദ്ധി തന്നെ എന്ന്! ; അഭിഭാഷയുടെ തലയിലുധിച്ച കുബുദ്ധിയുടെ ഉറവിടം?

വ്യാഴം, 3 ഓഗസ്റ്റ് 2017 (10:17 IST)

Widgets Magazine

മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ അഭിഭാഷകയുടെ കഥ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്തതാണ്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ ആദ്യകാല ഡോക്ടറായ പി.കുഞ്ഞമ്പുനായരുടെ മകനും പരേതനും അവിവാഹിതനുമായ പി. ബാലകൃഷ്ണനായിരിന്നു അഭിഭാഷകയുടെ ഇര.
 
കോടികളുടെ ആസ്തിയാണ് ബാലകൃഷ്ണനുള്ളത്. ഇദ്ദേഹത്തിന്റെ മരണത്തിലും നേരത്തേ ചില സംശയങ്ങള്‍ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു. ബാലകൃഷ്ണന്റെ സഹോദരന്‍ രമേശന്റെ അഭിഭാഷകയായിരുന്നു കഥാ‍നായിക. ബാലകൃഷ്ണന്‍ വിവാഹിതന്‍ അല്ലെന്ന് തിരിച്ചറിഞ്ഞ അഭിഭാഷക അവരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ എല്ലാം ശേഖരിക്കുകയായിരുന്നു. 
 
തുടര്‍ന്നാണു പ്രതികള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ ബാലകൃഷ്ണനുമായി ബന്ധം സ്ഥാപിക്കുന്നത്. സംഭവത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുത്തത് അഭിഭാഷകയുടെ ഭര്‍ത്താവാണ്.ആശുപത്രിയില്‍ ഒരു മാസത്തോളം കിടന്ന ബാലകൃഷ്ണനെ അസുഖം ഭേദമാകാതെയാണ് ഇയാള്‍ ഡിസ്ചാര്‍ജ്ജ് എഴുതി വാങ്ങിയത്.
 
ആശുപത്രിയില്‍നിന്നുള്ള യാത്രാമധ്യേ 2011 സെപ്റ്റംബര്‍ 12ന് കൊടുങ്ങല്ലൂരിലാണ് ബാലകൃഷ്ണന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി: കെ വി വേണുഗോപാലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഭിഭാഷകയും ഭര്‍ത്താവും സഹോദരിയും കുടുങ്ങിയത്.
 
ബാലകൃഷ്ണന്‍ മരിച്ചതോടെ സ്വത്ത് തട്ടിയെടുക്കാന്‍ എളുപ്പമാണെന്ന് അഭിഭാഷക കരുതി. പിന്നീട് ചെയ്ത പദ്ധതി പൊലീസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. ബാലകൃഷ്ണന്റെ ഭാര്യയായിരുന്നു ജാനകി എന്നു വ്യാജരേഖ സൃഷ്ടിച്ചു സ്ഥാപിച്ചശേഷം പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റുണ്ടാക്കിബാലകൃഷ്ണന്റെ സ്വത്തും പണവും പെന്‍ഷനും ജാനകിയുടെ പേരില്‍ അഭിഭാഷകയായ കെ.വി. തട്ടിയെടുക്കുകയായിരുന്നൊണു പോലീസ് കണ്ടെത്തിയത്. താനല്ല, സഹോദരിയാണ് തട്ടിപ്പിനുപിന്നിലെന്നാണ് ജാനകി പോലീസിന് മൊഴി നല്‍കിയിട്ടുളളത്. 
 
ഷൈലജയുടെ നിര്‍ദേശമനുസരിച്ച് അവള്‍ പറഞ്ഞിടത്തൊക്കെ ജാനകി ഒപ്പിടുകയായിരുന്നു. പയ്യന്നൂരിലെ ക്ഷേത്രത്തിലെ മാനേജരെ തെറ്റിദ്ധരിപ്പിച്ചാണു വിവാഹസര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. ബാലകൃഷ്ണനെ വിവാഹം കഴിച്ചിട്ടില്ലെന്ന് അറസ്റ്റിലായ ജാനകി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 
 
രണ്ടുവിവാഹം കഴിച്ച ജാനകി 2011ല്‍ പയ്യന്നൂര്‍ നഗരസഭയില്‍ വിധവാ പെന്‍ഷന് അപേക്ഷയും നല്‍കിയിരുന്നു.  2011ല്‍ ദുരൂഹസാഹചര്യത്തില്‍ ബാലകൃഷ്ണന്‍ മരിച്ചിട്ടും പോലീസ് കാര്യമായി അന്വേഷിക്കാതെ ഇരുന്നതാണ് കേസില്‍  തിരിച്ചടിയായത്. തട്ടിപ്പിന്റെ കഥകള്‍ പുറത്തായതോടെ  മരണത്തെക്കുറിച്ച് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മരിച്ചയാളെ വിവാഹം ചെയ്തു! തട്ടിയെടുക്കാന്‍ ശ്രമിച്ചത് കോടികള്‍? - അഭിഭാഷകയുടെ മനസ്സില്‍ വിരിഞ്ഞ ബുദ്ധി!

മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ ...

news

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മേജറടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജർ റാങ്കിലുള്ള ...

news

ആ ഇടുക്കിക്കാരനും തമിഴനുമില്ലെങ്കില്‍ ദിലീപില്ല !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യ നിഷേധിച്ചതോടെ ദിലീപ് മാനസികമായി ...

news

ആഗസ്റ്റ് 18ന് സ്വകാര്യബസ് പണിമുടക്ക്

സംസ്ഥാനത്ത് ഈ മാസം 18ന് സ്വകാര്യ ബസുടമകള്‍ സൂചന പണിമുടക്ക് നടത്തും. ബസ് ചാര്‍ജ് വര്‍ധന ...

Widgets Magazine Widgets Magazine Widgets Magazine