Widgets Magazine Widgets Magazine

ആഡംബര ബസിൽ നിന്ന് പത്തരകിലോ കഞ്ചാവ് പിടിച്ചു

ബുധന്‍, 31 മെയ് 2017 (17:37 IST)

Widgets Magazine

ബാംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ആഡംബര ബസിലെ ലഗ്ഗേജ് ബോക്സിൽ സൂക്ഷിച്ചിരുന്ന ട്രാവലർ ബാഗിൽ നിന്ന് പത്തര കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ പത്രത്ത മണിയോടെ അമരവിള ചെക്ക് പോസ്റ്റിൽ വച്ചാണ് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്.
 
ആന്ധ്രാപ്രദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓറഞ്ച് ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. എട്ട് പ്ലാസ്റ്റിക് ബാഗുകളിലായാണ് കഞ്ചാവ് പൊതിഞ്ഞു സൂക്ഷിച്ചിരുന്നത്. ബസിൽ ൨൮ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പരിശോധന കഴിഞ്ഞപ്പോൾ ഒരാളെ കാണാതായതായി മറ്റു യാത്രക്കാർ പറഞ്ഞു. പരിശോധനയ്ക്കിടെ രക്ഷപ്പെട്ട ഇയാളാവാം കഞ്ചാവ് കടത്തലിനു പിന്നിലെന്ന് കരുതുന്നു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ബസ് ജീവനക്കാരുടെ പക്കലുമില്ല. 
 
മണിക്കൂറുകൾ നീണ്ട പരിശോധനയ്‌ക്കൊടുവിൽ കഞ്ചാവും ബസും എക്സൈസിന് കൈമാറി. വാണിജ്യ നികുതി ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അമിത് ഷായുടെ സന്ദര്‍ശനം; ആദിവാസി കുടുംബത്തിന് എത്തിയത് പുതിയ ശൗചാലയവും ഗ്യാസ് സ്റ്റൗവും

ഗുജറാത്തിലെ ഒരു ആദിവാസി ഭവനത്തില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം ...

news

ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്ത സിപിഎം എംഎൽഎ വിവാദത്തിൽ; സിപിഎം വിശദീകരണം തേടി

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സിപിഎം എംഎൽഎയുടെ നടപടി വിവാദത്തിൽ. ബുധനാഴ്ച രാവിലെ ഊരകത്ത് ...

news

ജയിലില്‍ നിന്നിറങ്ങിയാല്‍ ശശികലയ്ക്ക് ഇനി പെരുവഴി !

ജയലളിതയുടേയും ശശികലയുടേയും പേരിലുള്ള കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കങ്ങള്‍ ...

news

ഒടുവില്‍ കളക്‍ടര്‍ ബ്രോയ്‌ക്ക് പണികിട്ടി; ‘ സ്‌കൂളില്‍ ’ പോയ സംഭവത്തില്‍ പ്രശാന്തിന് തെറ്റുപറ്റിയെന്ന് കണ്ടെത്തല്‍

സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ പ്രശസ്‌തനായ കളക്‍ടര്‍ ബ്രോ എന്നറിയപ്പെടുന്ന കളക്‍ടര്‍ ...

Widgets Magazine Widgets Magazine