ആക്രമിക്കപ്പെട്ട നടിയുടെ പേരിൽ വ്യാജവീഡിയോ പ്രചരിക്കുന്നു

ബുധന്‍, 12 ജൂലൈ 2017 (08:58 IST)

Widgets Magazine

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേരിൽ വ്യാജവീഡിയോ. നവമാധ്യമങ്ങളിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.  സംഭവത്തില്‍ നടിയുടെ സഹോദരൻ തന്നെ ഈ വീഡിയോ വ്യാജമാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. 
 
സിനിമാ താരങ്ങളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാകുക എന്നത് പുതിയ കാര്യം ഒന്നും അല്ല. അങ്ങനെ ഒരു വ്യാജ അക്കൗണ്ട് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേരിലും ഉണ്ട്. നിർഭാഗ്യകരമെന്ന് പറയട്ടെ നടിക്ക് ഫേസ്ബുക്കിൽ വേരിഫൈഡ് പേജ് ഇല്ല.
 
വ്യാജ അക്കൗണ്ട് മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടനായ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടിയുടെ പേരില്‍ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുകയാണ്. എല്ലാവർക്കും താൻ നന്ദി പറയുന്നു എന്ന തരത്തിലാണ് വീഡിയോ. 
 
നടിയുടെ ഔദ്യോഗികമല്ലാത്ത ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്നത് വ്യക്തമല്ല. എന്തായാലും ഇത് നടിയല്ല എന്ന് വിശദീകരിച്ചുകൊണ്ട് നടിയുടെ സഹോദരൻ രംഗത്ത് വന്നിട്ടുണ്ട്.
 
വീഡിയോയിൽ ഉള്ളത് നടി തന്നെ എന്നത് വ്യക്തമാണ്. എന്നാൽ അതിൽ പറയുന്ന കാര്യം ഇപ്പോള്‍ സംഭവിച്ചതല്ല, മറ്റേതോ സാഹചര്യത്തിൽ നടി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്താണ് വീഡിയോ തയ്യറാക്കിയിരിക്കുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം നടി ഇത് വരെ പ്രതികരിച്ചിട്ടില്ല എന്നതാണ് സത്യം.
 
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും താൻ എല്ലാവർക്കും നന്ദി പറയുന്നു എന്നാണ് വീഡിയോയിൽ ഉളളത്. നടിയുടെ  ഈ വ്യാജ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ ഈ വീഡിയോ ഇപ്പോൾ ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അച്ഛനെ വിട്ട് എങ്ങോട്ടുമില്ല, മഞ്ജുവിന്റെ ലക്ഷ്യങ്ങള്‍ പാളുന്നു? - മീനാക്ഷി എന്നും ദിലീപിനൊപ്പം!

മാധ്യമങ്ങള്‍ ഇടപെട്ട് പലവട്ടം ബന്ധം വേര്‍പെടുത്തിയ ദമ്പതികളാണ് ദിലീപും മഞ്ജുവാര്യരും. ...

news

ഫാ. ഉഴുന്നാലിന്‍ ജീവനോടെയുണ്ട്, മോചിപ്പിക്കുന്നതിനായി ഞങ്ങള്‍ ശ്രമിക്കുന്നുവെന്ന് യമന്‍ സര്‍ക്കാര്‍

മലയാളിയായ ഫാദ. ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ...

news

ഒന്നും അവസാനിച്ചിട്ടില്ല, ഇനിയും ചിലതെല്ലാം നടക്കാനുണ്ട്; ഇദ്ദേഹത്തിന്റെ വാക്കുകള്‍ പിണറായിക്കെതിരോ ദിലീപിനെതിരോ?

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതു കൊണ്ട് മാത്രം കാര്യങ്ങള്‍ ...

Widgets Magazine