മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന് അരുണ്‍കുമാറിനെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്ക് പിന്‍ബലം നല്‍കിക്കൊണ്ട് ശക്തമായ തെളിവുകളും പുറത്തുവരുന്നു. ഐ എച്ച് ആര് ഡിയുടെ അഡീഷണല്‍ ഡയറക്ടറായ അരുണ്‍കുമാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ രേഖകള്‍ പുറത്തുവന്നതായാണ് റിപ്പോര്‍ട്ട്. ഇതിനായി ഇയാള്‍ക്ക് വീസ നല്‍കിയത് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
ദുബായ്, യൂറോപ്പ്, ബാങ്കോക്ക് എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ അനുമതിയില്ലാതെ അരുണ്‍കുമാര്‍ സന്ദര്‍ശനം നടത്തിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിദേശയാത്ര നടത്തേണ്ടിവന്നാല്‍ പോലും അനുമതി ആവശ്യമാണ് എന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുമ്പോഴാണ് അരുണ്‍കുമാറിന്റെ ഈ നിയമലംഘനം.
2010-ല്‍ അരുണ്‍കുമാര്‍ മൂന്ന് തവണയാണ് ദുബായില്‍ പോയത്. ജനുവരി, ഫെബ്രുവരി, നവംബര്‍ എന്നീ മാസങ്ങളില്‍ ആയിരുന്നു സന്ദര്‍ശനം. എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ അറിയാതെ ആയിരുന്നു. 2007, 2008 എന്നീ വര്‍ഷങ്ങളില്‍ ഇയാള്‍ ദുബായ് സന്ദര്‍ശിച്ചതിനും തെളിവുണ്ട്.
അതേസമയം, 2006 മുതല്‍ 2010 വരെ അരുണ്‍കുമാര്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ഐ എച്ച് ആര് ഡി വ്യക്തമാക്കിയിരിക്കുന്നത്.