അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറായി മമ്മൂട്ടി

ചൊവ്വ, 11 ജൂലൈ 2017 (12:44 IST)

Widgets Magazine

അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് മമ്മൂട്ടി ഇന്നസെന്റിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കൊച്ചി കടവന്തറയിലെ മമ്മൂട്ടിയുടെ വസതിയില്‍ വെച്ച് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഇന്നസെന്റ്, ഗണേഷ്, മുകേഷ്, രമ്യ നമ്പീശന്‍, പൃഥ്വിരാജ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. എന്നാല്‍ കൊച്ചിയില്‍ ഉണ്ടായിട്ടും മോഹന്‍ലാല്‍ യോഗത്തിന് എത്തിയില്ല. 
 
നടന്‍ ദിലീപിനെ അമ്മയില്‍ നിന്നും ഫെഫ്കയില്‍ നിന്നും പുറത്താക്കുമെന്നാണ് വിവരങ്ങള്‍. ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ സംഘടന പിളര്‍ന്നേക്കും. ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിട്ടേക്കുമെന്ന വാര്‍ത്തയും വരുന്നുണ്ട്‌.
 
സത്യത്തിന്റെ ഒപ്പമേ നില്‍ക്കുകയുള്ളു, കുറ്റം ചെയ്തവര്‍ ശിക്ഷപ്പെടും എന്നായിരുന്നു രമ്യയുടെ പ്രതികരണം. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടും, ഇല്ലെങ്കില്‍ അമ്മയില്‍ നിന്നും പുറത്ത് പോകുമെന്നാണ്  ആസിഫ് അലി വ്യക്തമാക്കിയത്. ദിലീപില്‍ നിന്നും ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും ആസിഫ് അലി  പറയുന്നു. ചില കാര്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കുമെന്നും അതിനനുസരിച്ചായിരിക്കും തന്റെ നിലപാടെന്നും പ്രഥ്വിരാജും വ്യക്തമാക്കി. ഉറച്ച നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ യുവതാരങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി സിനിമ അമ്മ ദിലീപ് Mammootty Cinema Amma Dileep

Widgets Magazine

വാര്‍ത്ത

news

മകള്‍ക്ക് വേണ്ടി മഞ്ജു നിയമപോരാട്ടത്തിനായി ഒരുങ്ങുന്നു?

മാധ്യമങ്ങള്‍ ഇടപെട്ട് പലവട്ടം ബന്ധം വേര്‍പെടുത്തിയ ദമ്പതികളാണ് ദിലീപും മഞ്ജുവാര്യരും. ...

news

ആര് കുറ്റം ചെയ്താലും നിയമത്തിന്റെ കയ്യില്‍പെടും: പിണറായി

നടി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റക്കാരനാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി ...

news

മമ്മൂട്ടിയുടെ വീട്ടില്‍ അടിയന്തിര യോഗം, വനിതാ സംഘടനകളുടെ മാര്‍ച്ച് ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്; വീടിന് പൊലീസ് കാവല്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് താരങ്ങളുടെ ...

Widgets Magazine