അഭയക്കേസ്: മുന്‍ ബിഷപ്പിന് അവിഹിത ബന്ധമുണ്ടായിരുന്നെന്ന് സി ബി ഐ

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
അഭയക്കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി സി ബി ഐ. തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ജോസ് പൂതൃക്കയും തോമസ് കോട്ടൂരും സ്റ്റെഫിയും സമര്‍പ്പിച്ച ഹര്‍ജിയില്‍ സി ബി ഐ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സി ബി ഐ വ്യക്തമാക്കിയിരിക്കുന്നത്.

മുന്‍ ബിഷപ്പ് ഡോ കുര്യാക്കോസ് കുന്നശ്ശേരിയും പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ ലൗസിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും ഫാദര്‍ ജോസ് പിതൃക്കയിലും ഇവരെ ഇതിന് സഹായിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിസ്റ്റര്‍ ലൗസി ഹിന്ദി അധ്യാപികയായി പ്രവര്‍ത്തിച്ച കോട്ടയം ബി സി എം കോളജിലെ പ്രൊഫസറായിരുന്ന ത്രേസ്യാമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ വെളിപ്പെടുത്തല്‍

അഭയ കേസിലെ മൂന്നാംപ്രതി സിസ്റ്റര്‍ സ്റ്റെഫി നിരന്തരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പരാമര്‍ശമുണ്ട്. കേസിലെ സാക്ഷികളായ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ രമയുടെയും ലളിതാംബിക കരുണാകരന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ സിബിഐ പറയുന്നു.

അഭയക്കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പിതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്കെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കുറ്റവിമുക്തരാക്കാനാവില്ലെന്ന് സി ബി ഐ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :