അനുകൂല തരംഗം സൃഷ്ടിക്കാന്‍ ദിലീപ് വീണ്ടും ഒരുങ്ങുന്നു; ഇത്തവണ ജഡ്ജിയമ്മാവന്‍ തുണയാകുമോ?

ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (08:04 IST)

അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ജാമ്യഹര്‍ജിയുമായി ഇന്ന് വീണ്ടും ഹൈക്കോടതിയിലേക്ക്.  മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിളള വഴിയാണ് ദിലീപ് ജാമ്യത്തിനായി മൂന്നാംതവണയും ഹൈക്കോടതിയില്‍ എത്തുന്നത്.
 
ഇന്ന് ജാമ്യഹര്‍ജി നല്‍കിയാലും പരിഗണിക്കുന്നത് അടുത്തദിവസമായിരിക്കും. കൂടാതെ സര്‍ക്കാരിന്റെ വിശദീകരണവും കോടതി ആവശ്യപ്പെടും. ഇതിനുശേഷമാകും ജാമ്യത്തില്‍ വിധിയുണ്ടാകുന്നത്. നേരത്തെ രണ്ടുതവണ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ ബെഞ്ചായിരിക്കും ഇത്തവണയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. 
 
കേസില്‍ അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായത് കൊണ്ട് ഇനി ജാമ്യം നിഷേധിക്കേണ്ടതില്ലെന്നു പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. അതേസമയം നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രാര്‍‌ത്ഥനയും പ്രവൃത്തിയും കൈകോർത്തു; ഫാ. ടോം ഉഴന്നാലിന് ദൈവം തുണയായി

പതിനെട്ടുമാസം ഭീകരരുടെ ഒളിത്താവളത്തിൽ പുറംലോകം കാണാതെ തടവിൽ കഴിയുമ്പോഴും ഫാ. ടോം ദൈവത്തെ ...

news

ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്‍ വത്തിക്കാനില്‍; വിജയം കണ്ടത് ഒമാന്റെയും വത്തിക്കാന്റെയും ഇടപെടല്‍

ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴന്നാലിനെ മോചിപ്പിച്ചു. ഒമാൻ ...

news

ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ബ​ള്‍​ബ് പൊ​ട്ടി​ച്ച് ക​ഴി​ച്ചു; ബ​ണ്ടി ചോ​ർ ഗു​രു​ത​രാ​വ​സ്ഥ​യില്‍

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബ​ണ്ടി ചോ​ർ ജ​യി​ലി​ൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ...