അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍; പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന് വൈദ്യുത മന്ത്രി

ബുധന്‍, 9 ഓഗസ്റ്റ് 2017 (12:34 IST)

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി വൈദ്യുത മന്ത്രി എം എം മണി വ്യക്തമാക്കി. നേതര പ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുളള നടപടി പൂര്‍ത്തിയായെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
 
അതേസമയം, അതിരപ്പിളളി പദ്ധതി ഉപേക്ഷിച്ച പദ്ധതിയാണെന്ന് ചാലക്കുടി സംരക്ഷണ സമിതി പറഞ്ഞു. മന്ത്രി മണി സഭയില്‍ പറഞ്ഞത് സര്‍ക്കാര്‍ നിലപാടായി കാണുന്നില്ലെന്നും സമിതി വ്യക്തമാക്കി. പാരിസ്ഥിതിക അനുമതിയുടെ കാലാവധി കഴിഞ്ഞതോടെ ഇനി ഇത്തരം നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും എസ്.പി രവി പറഞ്ഞു. 
 
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ അതിരപ്പിളളി പദ്ധതിയെക്കുറിച്ച് വിവാദങ്ങള്‍ നിലനിന്നിരുന്നു. നേരത്തെ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപിന് വേണ്ടി ജീവന്‍ നല്‍കാനും തയ്യാര്‍! അത് കാവ്യയോ മീനാക്ഷിയോ അല്ല? - ഇതൊരു ഒറ്റയാള്‍ പോരാട്ടം!

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് അറസ്റ്റിലായ നടന്‍ ദിലീപിനെ എല്ലാരീതിയിലും ...

news

‘ദിലീപ് അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം മാപ്പു തരില്ല‘ - ജനപ്രിയന് പിന്തുണയുമായി സിനിമയിലെ മറ്റൊരു പ്രമുഖനും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആലുവ സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

news

രാജ്യം ഉറക്കമൊഴിച്ച് കാത്തിരുന്നു; പൊരുതിനേടി അഹമ്മദ് പട്ടേല്‍, സത്യത്തിന്റെ വിജയമാണിതെന്ന് പട്ടേല്‍

രാജ്യം ഉറക്കമൊഴിച്ച് കാത്തിരുന്ന ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ...