അതിന്റെ പേരില്‍ ദിലീപിന് ഒരു ചുക്കും സംഭവിക്കില്ല ; അതൊക്കെ നിയമപ്രകാരമാണ് !

കൊച്ചി, വ്യാഴം, 2 നവം‌ബര്‍ 2017 (13:53 IST)

അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോള്‍ ജ്യാമ്യത്തിലാണ്. ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ കാര്യമായ സന്ദര്‍ശകര്‍ ആരും എത്തിയിരുന്നില്ലെങ്കിലും
അവസാന ദിവസം സന്ദര്‍ശകരുടെ ബഹളമായിരുന്നു. 
 
ഈ സന്ദര്‍ശനങ്ങള്‍ എല്ലാം ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു എന്ന ആരോപണവും ജയിലില്‍ ദിലീപിന് വിഐപി പരിഗണന കിട്ടിയെന്ന ആരോപണവും ഉണ്ടായിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ ഇത് നിഷേധിച്ചിരുന്നു. ജയിലില്‍ ദിലീപിനെ കാണാന്‍ എത്തിയ പ്രമുഖരുടെ കാര്യത്തില്‍ ആരോപണങ്ങള്‍ ശക്തമായിരുന്നു.
 
 ജയില്‍ സന്ദര്‍ശനത്തിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. എന്നാല്‍ ദിലീപിനെ കാണാന്‍ എത്തിയ പലരും ഈ രേഖയൊന്നും ഇല്ലാതെ ആണത്രെ വന്നത്. സാധാരണ അവധി ദിനങ്ങളില്‍ ജയില്‍ പുള്ളികളെ സന്ദര്‍ശിക്കാന്‍ അനുമതിയില്ലാത്തതാണ്. എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ അതും ബാധകമായില്ല എന്നതാണ് സത്യം. എന്നാല്‍ ഇക്കാര്യങ്ങളില്‍ പലതും ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരത്തില്‍ വരുന്നതാണ്. അത് ഉപയോഗിച്ച് തന്നെയാണ് ദിലീപിന് കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചത് എന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃക: കമൽഹാസൻ

രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് നടന്‍ കമല്‍ഹാസന്‍. യുവ ...

news

‘എന്റെ മകന്‍ പൈലറ്റാകാനൊരുങ്ങുകയാണ്, രാഹുലിന്റെ പിന്തുണമാത്രമാണ് അതിന് കാരണം’; നന്ദി അറിയിച്ച് നിര്‍ഭയയുടെ അമ്മ

ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ സഹോദരന്‍ പൈലറ്റാകാനൊരുങ്ങുമ്പോള്‍ ...

news

ഗെയില്‍ വിരുദ്ധപ്രക്ഷോഭം: ലാത്തിച്ചാര്‍ജ് ഒഴിവാക്കണമെന്ന നിര്‍ദേശം പൊലീസ് വകവെച്ചില്ലെന്ന് സമരസമിതി

ഗെയില്‍ വിരുദ്ധ സമര സമിതിക്കു നേരെ പൊലീസ് നടത്തിയ നടപടിയെ ന്യായികരിച്ച് മുക്കം റൂറല്‍ ...

news

സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാവുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം ഗോവയ്ക്ക്, കേരളം രണ്ടാമത് - ഏറ്റവും പുറകില്‍ യോഗിയുടെ യുപി

രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് ...

Widgets Magazine