Widgets Magazine Widgets Magazine

അച്ഛന്‍ ജയിലില്‍ വച്ച് മരിച്ചു, അമ്മ കഞ്ചാവ് കേസില്‍ അകത്ത്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍‌കുട്ടിയെ അവര്‍ മാറിമാറി പീഡിപ്പിച്ചത് രണ്ട് വര്‍ഷം!

നെടുമങ്ങാട്, വ്യാഴം, 10 ഓഗസ്റ്റ് 2017 (11:34 IST)

Widgets Magazine

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട കുട്ടിയുടെ കാമുകൻ, രണ്ട് സ്ത്രീകൾ ഉൾപ്പെടെ   അഞ്ച് പേരെ പോലീസ് അറസ്റ് ചെയ്തു.
 
വിളപ്പിൽശാല തുരുത്തുംമൂല കാവിനപ്പുറം സ്വദേശിയും ഇപ്പോൾ മലയിൻകീഴ് കുറ്റിക്കാട് വത്സല ഭവനിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ശ്രീകല (40), മലയിൻകീഴ് അരുവിപ്പാറ സനൂജാ മൻസിലിൽ ഷാഹിനാബീവി (45), മാറനല്ലൂർ കിഴക്കുംകര പുത്തൻ വീട്ടിൽ സദാശിവൻ (64), വെള്ളനാട് മേപ്പൂക്കട സ്വദേശി സുമേഷ്  (26), തുരുത്തുംമൂല ദേവീക്ഷേത്രത്തിനടുത്ത് താമസിക്കുന്ന വിഷ്ണു സാഗർ (28) എന്നിവരാണ് പോലീസ് വലയിലായത്.
 
വിളപ്പിൽശാല സ്വദേശിനിയായ പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ താൻ ഏഴു മാസം ഗര്ഭിണിയാണെന്നും മാകുകനായ കണ്ണൻ എന്ന വിഷ്ണുസാഗറാണ് ഇതിനുത്തരവാദിയെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. വനിതാ എസ.ഐ യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കിയത്. 
 
പെൺകുട്ടിയെ രണ്ട് വർഷങ്ങളായി പെൺവാണിഭ സംഘങ്ങൾക്ക് പരസ്പരം കൈമാറി പീഡിപ്പിച്ചുവരികയായിരുന്നു എന്ന പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺവാണിഭ സംഘത്തിലെ നിരവധി പേരെ പിടികൂടാനുണ്ടെന്നാണ് സൂചന. പെൺകുട്ടിയുടെ പിതാവ് മോഷണ കേസിൽ അകപ്പെട്ട ജയിലിൽ വച്ച് മരിച്ചിരുന്നു. കുട്ടിയുടെ മാതാവ് കഞ്ചാവ് കേസിൽ അകപ്പെട്ട ജയിലിലുമാണ്. ഈ സമയത്താണ് പെൺകുട്ടി പെൺവാണിഭസംഘത്തിന്റെ വലയിലായത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തോട് കേരളത്തിന് വേണ്ടി മാപ്പുചോദിക്കുന്നു: മുഖ്യമന്ത്രി

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ തിരുനെല്‍വേലി സ്വദേശി ...

news

അവിഹിതം ഭാര്യ അറിഞ്ഞു, പിണങ്ങിപ്പോയി; ദേഷ്യം വന്ന ഭര്‍ത്താവ് കാമുകിയേയും മാതാവിനേയും കുത്തിക്കൊന്നു

സ്വന്തം കാകുകിയെയും മാതാവിനെയും കുത്തിക്കൊന്ന യുവാവ് പോലീസിൽ കീഴടങ്ങി. അടിമാലി പള്ളിവാസൽ ...

news

ഉഴവൂര്‍ വിജയന്‍ നേരിട്ടിരുന്ന ഭീഷണി പിണറായിയും ജയരാജനും അറിഞ്ഞിരുന്നു !

ഉഴവൂര്‍ വിജയനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയ ...

news

നടിയെ ആക്രമിച്ച കേസ്: പുലിമുരുകന്റെ സംവിധായകന്റെ മൊഴിയെടുക്കുന്നു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നു. മോഹന്‍ലാല്‍ നായകനായ ...

Widgets Magazine Widgets Magazine